യൂത്തിന്റെ വൈബ് പിടിച്ചുള്ള തകര്‍പ്പന്‍ Gen Z ഗാനവുമായി ബ്രോമാന്‍സ്. ലോക്കല്‍ Gen Z സോങ് എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്ത ആണ്. രചന സുഹൈല്‍ കോയ. ശിഖ പ്രഭാകരും,ശരത് മണ്ണാര്‍ക്കാടും ഗോവിന്ദ് വസന്തയും ചേര്‍ന്നാലപിച്ച ലോക്കല്‍ gen z ക്ക് അടുത്ത ട്രെന്‍ഡിംഗ് ഡാന്‍സ് നമ്പര്‍ ആവാനുള്ള സകല ചേരുവകളും ഉണ്ട്. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് നിര്‍മ്മിച്ചു , അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാന്‍സ് 2025 ഫെബ്രുവരി 14ന് തീയറ്ററുകളില്‍ എത്തും. ജോ ആന്‍ഡ് ജോ, 18+ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാന്‍സ്.. അര്ജുന് അശോകന്, മാത്യു തോമസ്, മഹിമ നമ്പ്യാര്‍, കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു, ശ്യാം മോഹന്‍, സംഗീത് പ്രതാപ്, അംബരീഷ്, ഭരത് ബോപ്പണ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍…
അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യന്‍, രവീഷ്നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ഖദീജ ആഷിഖ്. സെന്‍ട്രല്‍ പിക്ചര്‍സ് ആണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷന്‍. ഛായാഗ്രഹണം – അഖില്‍ ജോര്‍ജ്, എഡിറ്റിര്‍ – ചമ്മന്‍ ചാക്കൊ, സംഗീതം – ഗോവിന്ദ് വസന്ത, മേക്കപ്പ് – റൊണക്സ് സേവ്യര്‍, കോസ്റ്റ്യും- മാഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്ട്രോളര് – സുധാര്‍മ്മന്‍ വള്ളിക്കുന്ന്, കലാസംവിധാനം – നിമേഷ് എം താനൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – റിജിവന്‍ അബ്ദുല്‍ ബഷീര്‍, പോസ്റ്റര്‍സ് – യെല്ലോടൂത്ത്, സ്റ്റില്‍സ് – ബിജിത്ത് ധര്‍മ്മടം, രോഹിത് കെ സുരേഷ്, പിന്നെ ആര് ഓ – എ എസ് ദിനേശ്,
കണ്ടെന്റ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ – പപ്പെറ്റ് മീഡിയ
Recent Comments