‘ജെന്റില്മാന് 2’ ന്റെ ചിത്രീകരണത്തിന് ഇന്ന് ചെന്നൈയില്‍ തുടക്കമായി. ചെന്നൈയിലെ സത്യ സ്റ്റുഡിയോയില്‍വച്ച് നടന്ന ചടങ്ങില്‍ തമിഴ്നാട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി മിനിസ്റ്റര്‍ എം.പി. സാമിനാഥന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. സത്യ സ്റ്റുഡിയോസ് ചെയര്മാന് ഡോ. കുമാര്‍ രാജേന്ദ്രന് ക്ലാപ്പ് ഓണ്‍ ചെയ്തു. ആദ്യ ഷോട്ടിന് ആക്ഷന്‍ പറഞ്ഞത് കവി വൈരമുത്തുവാണ്.
‘സത്യാ മൂവീസ് നിര്‍മ്മിച്ച ചിത്രങ്ങളും എം.ജി.ആറിന്റെ സിനിമകളും വിതരണം ചെയ്തതിലൂടെ തനിക്ക് ഇന്‍ഡസ്ട്രിയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായി. അതിനാല്‍ ഇവിടെ ഷൂട്ടിംഗ് ആരംഭിച്ചതില്‍ സന്തോഷമുണ്ട്.’ നിര്‍മ്മാതാവ് കെടി കുഞ്ഞുമോന് പറഞ്ഞു.
ചെന്നൈയിലാണ് ആദ്യ ഷെഡ്യൂള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. 25 ദിവസം ചിത്രീകരണം ഉണ്ടാകും. തുടര്‍ന്ന് ഹൈദരാബാദ്, മലേഷ്യ, ദുബായ്, ശ്രീലങ്ക എന്നിവിടങ്ങളിലും ഷൂട്ട് ചെയ്യും. എ. ഗോകുല്‍ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തമിഴ്- തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന ചേതനാണ് ചിത്രത്തിലെ നായകന്. നയന്‍താരാ ചക്രവര്‍ത്തി, പ്രിയ ലാല്‍ എന്നിവരാണ് നായികമാര്‍. പ്രാചികാ, സുമന്, സിത്താര, സുധാറാണി, ശ്രീ രഞ്ജിനി , സത്യപ്രിയ, അച്യുത കുമാര്‍, പുകഴ്, മൈം ഗോപി, ബഡവാ ഗോപി, മുനിഷ് രാജ, രാധാ രവി, പ്രേം കുമാര്‍, ഇമ്മാന് അണ്ണാച്ചി, വേലാ രാമമൂര്‍ത്തി, ശ്രീറാം, ജോണ്‍ റോഷന്, ആര്‍വി ഉദയ കുമാര്‍, കെ ജോര്‍ജ്ജ് വിജയ് നെല്‍സണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. എബി കുഞ്ഞു മോനാണ് സഹ നിര്‍മ്മാതാവ്.
Recent Comments