ഗസല്‍ ഇതിഹാസം പങ്കജ് ഉധാസ് അന്തരിച്ചു. 73 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു .
1980ല്‍ ‘അഹത്’ എന്ന പേരില്‍ ഗസല്‍ ആല്‍ബം പുറത്തിറക്കിക്കൊണ്ടാണ് പങ്കജ് ഉധാസ് തന്റെ കരിയര്‍ ആരംഭിച്ചത്. 1981ല്‍ മുക്രാര്‍, 1982ല്‍ തര്‍നം, 1983ല്‍ മെഹ്ഫില്‍, 84ല്‍ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പങ്കജ് ഉധാസ്
ലൈവ്, നയബ് തുടങ്ങി നിരവധി ഹിറ്റ് ഗാന റെക്കോര്‍ഡുകള്‍. 1986ല്‍ പുറത്തിറങ്ങിയ നാം എന്ന ചിത്രത്തിലെ ഛിട്ടി ആയി ഹെ എന്ന ഗാനം ഉധാസിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.
ചാന്ദ്നി ജൈസാ രംഗ് ഹെ തെരാ, ഔര്‍ ആഹിസ്ത കീജിയെ ബാതേന്‍, ജിയെ തൊ ജിയേ കൈസെ ഉള്‍പ്പെടെ നിരവധി പ്രശസ്ത ഗസലുകള്‍ പാടിയത് പങ്കജ് ഉധാസായിരുന്നു. രാജ്യം അദ്ദേഹത്തിന് 2006ല്‍ പത്മശ്രീ നല്കി ആദരിച്ചു.
Recent Comments