26-ാമത് ചലച്ചിത്രമേളയുടെ ജൂറി ചെയര്മാന് പ്രശസ്ത കന്നട സംവിധായകന് ഗിരീഷ് കാസറവള്ളിയാണ്. എഡിറ്റര്‍ ജാക്വസ് കോമറ്റ്സ്, സംവിധായിക മാനിയ അക്ബാരി, അഫ്ഗാന് ചലച്ചിത്രകാരി റോയ സാദത്ത്, നിര്‍മ്മാതാവ് ഷോസോ ഇച്ചിയാമ എന്നിവരാണ് അന്താരാഷ്ട്ര മല്‍സര വിഭാഗത്തിലെ ജൂറി അംഗങ്ങള്‍.
നിരൂപകരായ വിയറ ലാഞ്ചറോവ, ജിഹാനെ ബോഗ്രൈന്‍, അശോക് റാണെ എന്നിവരാണ് ഫിപ്രസ്കി അവാര്‍ഡിന്റെ ജൂറി അംഗങ്ങള്‍. രശ്മി ദൊരൈസ്വാമി, ബോബി ശര്‍മ്മ ബറുവാ, ബൂഡി കീര്‍ത്തിസേന എന്നിവര്‍ നെറ്റ്പാക് ജൂറി അംഗങ്ങളുമാണ്.
എഫ്.എഫ്.എസ്.ഐ കെ.ആര്. മോഹനന് അവാര്‍ഡിന്റെ ജൂറി അംഗങ്ങളായി അമൃത് ഗാംഗര്‍, രേഖ ദേശ്പാണ്ഡെ, സണ്ണി ജോസഫ് എന്നിവരും പ്രവര്‍ത്തിക്കും.
മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്‍ഹനാവുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും മികച്ച നവാഗത സംവിധായകന് മൂന്നു ലക്ഷം രൂപയും അവാര്‍ഡ് തുകയായി ലഭിക്കും. പ്രേക്ഷകപുരസ്കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയും കെ.ആര്.മോഹനന് എന്‍ഡോവ്മെന്റ് അവാര്‍ഡിന് അര്‍ഹനാവുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും.
Recent Comments