അരങ്ങേറ്റ ചിത്രത്തിലൂടെതന്നെ ബോളിവുഡിനെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ് അമ്രിന് ഖുറേഷി എന്ന മുംബയ് സുന്ദരി. പാട്ടുരംഗത്ത് അതീവ ഗ്ലാമറസ്സായി അഭിനയിച്ചുവെന്ന് മാത്രമല്ല, ആ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാം വഴി അവര്‍ പങ്കുവയ്ക്കുകയും ചെയ്തു. രാജ്കുമാര് സന്തോഷി സംവിധാനം ചെയ്യുന്ന ‘ബാഡ്ബോയ്’യുടെ ഗാന ചിത്രീകരണം കഴിഞ്ഞ ദിവസം ഹൈദ്രാബാദിലെ അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ നടന്നിരുന്നു. കോടികള്‍ മുടക്കി പണി കഴിപ്പിച്ച സെറ്റിനുള്ളിലായിരുന്നു ഷൂട്ട്. നായകന് നമാഷി ചക്രവര്‍ത്തി. ഒരുകാലത്ത് ബോളിവുഡിന്റെ സ്വപ്ന നായകനായിരുന്ന മിഥുന് ചക്രവര്‍ത്തിയുടെ മകനാണ് നമാഷി. നമാഷിയുടെയും അരങ്ങേറ്റചിത്രമാണിത്.
തന്റെ ചിത്രങ്ങള്‍ പങ്കുവച്ചത് വഴി അമ്രിന് ഖുറേഷി ലക്ഷ്യമിടുന്നത് ബോളിവുഡിനെ മാത്രമല്ല കോളിവുഡിനെയും ടോളിവുഡിനെയുമാണ്. ഗ്ലാമറസ് നായികമാരെ തേടുന്നവരില്‍ മുന്പന്തിയിലാണല്ലോ കോളിവുഡും ടോളിവുഡും. അതിന്റെ ആദ്യ സൂചനകള്‍ എന്ന നിലയില്‍ നിരവധിപ്പേര്‍ അമ്രിനെ അന്വേഷിച്ച് ചെല്ലാനും തുടങ്ങിയിരിക്കുന്നു. ഈ വിവരം അമ്രിന് തന്നെയാണ് വെളിപ്പെടുത്തിയത്.
‘ഞാന്‍ ഹാപ്പിയാണ്. സിനിമയില്‍ കാലെടുത്ത് വച്ചപ്പോള്‍തന്നെ വലിയ സ്വീകരണമാണ് കിട്ടിയത്. രണ്ട് ഹിന്ദി സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ട്. ഒപ്പം തമിഴ്, തെലുങ്ക് സിനിമകളില്‍നിന്നും ക്ഷണമുണ്ട്. ഭാഷാഭേദമെന്യേ ദേശീയ താരമാകണമെന്നാണ് ആഗ്രഹം. ഗ്ലാമറിന്റെ കാര്യത്തില്‍ മാത്രമല്ല അഭിനയത്തിലും നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയും എന്ന ആത്മവിശ്വാസവുമുണ്ട്. ഞാന്‍ എന്നെ സിനിമയ്ക്ക് സമര്‍പ്പിച്ചുകഴിഞ്ഞു.’ അമ്രിന്ഖുറേഷി പറഞ്ഞു.
Recent Comments