അന്തരിച്ച നടന് ഇന്നസെന്റിന്റെ ഇരിങ്ങാലക്കുടയിലുള്ള വീട്ടില്‍ ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള എത്തി. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക സന്ദര്‍ശനം. ഇന്നസെന്റിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം അദ്ദേഹം ഏറെനേരം ചെലവഴിച്ചു. അവരെ ആശ്വസിപ്പിച്ചു. ഇന്നസെന്റിന്റെ ആത്മമിത്രവും അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേളബാബുവും അവിടെ ഉണ്ടായിരുന്നു.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ഷൂട്ടിംഗിന് ഗോവയിലെത്തിയ ഇന്നസെന്റ് തന്റെ ഔദ്യോഗിക വസതിയില്‍ എത്തിയ വിവരം ശ്രീധരന്‍പിള്ള പങ്കുവച്ചു. ഇന്നസെന്റിന്റെ എല്ലാ പുസ്തകങ്ങളും താന്‍ വായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്നസെന്റ് എഴുതിയ ഏറ്റവും പുതിയ പുസ്തകത്തിന്റെ ഒരു പ്രതി കൊച്ചുമകന് ഇന്നസെന്റ് ശ്രീധരന്‍പിള്ളയ്ക്ക് കൈമാറി. ഏകദേശം ഒരു മണിക്കൂറോളം അവിടെ ചെലവിട്ടിട്ടാണ് ശ്രീധരന്‍പിള്ള മടങ്ങിയത്.
Recent Comments