ബോബാണെന്ന് കരുതിയ വലിച്ചെറിഞ്ഞ പാത്രത്തില്‍ സ്വര്‍ണാഭരണങ്ങള്‍. സംഭവം നടന്നത് കണ്ണൂരിലാണ്. ഇന്നലെ നിധിയെന്ന് കരുതുന്ന വസ്തുക്കള്‍ കണ്ടെത്തിയ ചെങ്ങളായില്‍ നിന്നാണ് ഇന്നും സ്വര്‍ണവും വെള്ളിയും ലഭിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നാല് വെള്ളിനാണയങ്ങളും രണ്ട് സ്വര്‍ണമുത്തുകളുമാണ് കിട്ടിയത്. മഴക്കുഴി എടുക്കുന്നതിന് വേണ്ടി കുഴി എടുത്തപ്പോഴാണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും ഇവ വസ്തുക്കള്‍ ലഭിച്ചത്.
ഇന്നലെയാണ്, ആദ്യമായി മഴക്കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിധിയെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയത്. 17 മുത്തുമണികള്‍, 13 സ്വര്‍ണ പതക്കങ്ങള്‍, അഞ്ച് മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, കാശി മാലയുടെ ഭാഗമായ നാല് പതക്കങ്ങള്‍, വെള്ളിനാണയങ്ങള്‍ എന്നിവയാണ് ഇന്നലെ ലഭിച്ചത്. പൊലിസ് കോടതിയില്‍ ഹാജരാക്കിയ നിധി പുരാവസ്തുവകുപ്പ് പരിശോധിച്ച് വരികയാണ്.
പരിപ്പായി ഗവണ്മെന്റ് എല്‍പി സ്കൂളിനടുത്ത് സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ മഴക്കുഴി എടുക്കുകയായിരുന്നു തൊഴിലുറപ്പ് തൊഴിലാളികള്‍. ഇതിനിടയിലാണ് ഒരു പാത്രം ലഭിച്ചത്. എന്നാല്‍ അടുത്തിടെ ഇത്തരത്തില്‍ ലഭിച്ച പാത്രം തുറന്ന് ബോംബ് പൊട്ടി ഒരാള്‍ മരിച്ച സംഭവം ഓര്‍മ്മയിലുള്ളതിനാല്‍ ഇവര്‍ ഇത് ദൂരേക്ക് വലിച്ചെറിയുകയായിരുന്നു. എന്നാല്‍ ഏറില്‍ പാത്രം പൊട്ടിയപ്പോഴാണ് ഉള്ളിലുള്ള വസ്തുക്കള്‍ പുറത്തേക്ക് എത്തിയത്. ഇതിലാണ് സ്വര്‍ണമെന്ന് തോന്നിക്കുന്ന പതക്കങ്ങളും ആഭരണങ്ങളും വെള്ളിനാണയങ്ങളും എല്ലാം ഉണ്ടായിരുന്നത്. 18 പേരടങ്ങിയ തൊഴിലുറപ്പ് തൊഴിലാളികള്‍ ഉടന്‍ സംഭവം പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു.
പഞ്ചായത്ത് പിന്നീട് പൊലിസിനെ അറിയിക്കുകയും പൊലിസ് വസ്തുക്കള്‍ അടങ്ങിയ കുടം തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. വസ്തുക്കള്‍ യഥാര്‍ത്ഥ സ്വര്‍ണമാണോ അതോ സ്വര്‍ണം പൂശിയതാണോ എന്നും സംശയമുണ്ട്. കോടതി പുരാവസ്തു വകുപ്പിന് കൈമാറിയ വസ്തുക്കള്‍ പരിശോധിച്ച് വരികയാണ്.
Recent Comments