സ്വര്‍ണവിലയിൽ കുറവ് .അതിവേഗം കുതിച്ചിരുന്ന സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി വീണ്ടും ഇടിവ് സംഭവിച്ചു . സ്വര്‍ണവില ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 6780 രൂപയിലെത്തി. ഒരു പവന് സ്വര്‍ണത്തിന് 54,240 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്
ഒരു പവന് സ്വര്‍ണത്തിന്റെ വില 55,000 കടന്നതിന് ശേഷമാണ് ഇപ്പോള്‍ വില തിരിച്ചിറങ്ങുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഒറ്റയടിയ്ക്ക് 720 രൂപ പവന് വര്‍ധിച്ച് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. ബുധനാഴ്ച 55000 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. 6875 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
Recent Comments