നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. തീവ്ര പരിചരണ വിഭാഗത്തിൽ വെൻ്റിലേറ്ററിൽ തുടരുകയാണ് എം എൽ എ.അതേസമയം ഉമാ തോമസിൻ്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത് .
ആശങ്കകൾ തുടരുന്നതിനിടെ വലിയ ആശ്വാസം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നത്. എംഎല്‍എ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് പുറത്തുവന്നു. കഴിഞ്ഞ ദിവസം ഉമാ തോമസ് എഴുന്നേറ്റിരുന്നു. തുടര്‍ന്ന് മക്കളോട് പറയാനുള്ള കാര്യങ്ങളാണ് എഴുതിയത്. വാടകവീട്ടില്‍ നിന്നും എല്ലാ സാധനങ്ങളും എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിയതാണ് കുറിപ്പ്.
ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം മാത്രമേ വെൻ്റിലേറ്റർ മാറ്റുന്നതിനെ കുറിച്ച് ആലോചിക്കൂ എന്ന് ഡോക്ടർമാർ പറഞ്ഞു.
ഗിന്നസ് റിക്കാർഡിന്റെ പേരിൽ നടന്ന കൊച്ചിയിലെ നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഉമാ തോമസ് എം എൽ എയ്ക്ക് പരിക്കേൽക്കാനിടയായ പരിപാടി സംഘടിപ്പിച്ച മൃദംഗവിഷൻ മാനേജിങ് ഡയറക്ടർ നിഗോഷ് കുമാറാണ് ഒന്നാം പ്രതി. 390 രൂപയുടെ സാരിയ്ക്ക് 1600 രൂപ വാങ്ങിയത് തങ്ങളറിഞ്ഞല്ലെന്ന് കല്യാൺ സിൽക്സ് പരസ്യമായി പറഞ്ഞതോടെയാണ് സാമ്പത്തിക ചൂഷണത്തിന് പൊലീസിന്റെ നടപടി. പണം നൽകിയ വീട്ടമ്മ തന്നെ പരാതി നൽകിയതോടെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്ത്.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കീഴടങ്ങിയ മൃദംഗ വിഷന്‍ ഉടമ നിഗോഷ് കുമാറിനെ പാലാരിവട്ടം പൊലീസ് ഇന്നലെ (3 -1 -2025 ) രാത്രി അറസ്റ്റ് ചെയ്തിരുന്നു. ഏഴര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം അറസ്റ്റിലായ എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.കേസിലെ മൂന്നാം പ്രതിയായ ഓസകര്‍ ഇവന്റസ് ഉടമ ജെനീഷിനോട് കോടതി കീഴടങ്ങാന്‍ നിര്‍ദേശിച്ചെങ്കിലും ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാറി നില്‍ക്കുകയാണ്.
വേദിയുടെ നിര്‍മ്മാണത്തിലെയും സംഘാടകരുടെയും വീഴ്ചകള്‍ എണ്ണി പറഞ്ഞാണ് പൊലീസ് കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. താല്‍ക്കാലിക നിര്‍മ്മാണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ ലംഘിച്ചു. സിമന്റ് കട്ടകളിലാണ് സ്റ്റേജ് ഉറപ്പിച്ചിരുന്നത്. സിമന്റ് കട്ട പൊടിഞ്ഞ് വേദി തകരാന്‍ സാധ്യത ഉണ്ടായിരുന്നു. വേദിയില്‍ നിന്ന് താഴേക്ക് വീണാല്‍ മരണം വരെ സംഭവിക്കാമെന്ന് അറിവുണ്ടായിട്ടും അത് അവഗണിച്ചെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
Recent Comments