ആദ്യചിത്രമായ ’96’ലൂടെ തെന്നിന്ത്യയൊട്ടാകെ മനം കവര്‍ന്ന നടി ഗൗരി കിഷന് 96ലെ തന്റെ ഓഡീഷന് അനുഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ തരംഗമാകുന്നു.
‘എന്റെ ബോര്‍ഡ് എക്സാം സമയത്താണ് 96 നുവേണ്ടിയുള്ള ഓഡിഷന് കോള്‍ കാണുന്നത്. എക്സാമിനേപ്പറ്റിയുള്ള പേടിയോടൊപ്പം സിനിമ എത്തിപ്പിടിക്കാന്‍ കഴിയുന്നതിനുമപ്പുറമുള്ള എന്തോ ആണ് എന്നുള്ള സംശയത്തോടും കൂടിയാണ് ഓഡിഷനില്‍ പങ്കെടുത്തത്. എന്നാല്‍ ഓഡിഷനില്‍ തിരഞ്ഞെടുക്കപ്പെടുകയും 96 ലെ ജാനു ആയിമാറുകയുമായിരുന്നു’
96 ന് ശേഷം ഗൗരി കിഷനും സംഗീത സംവിധായകന് ഗോവിന്ദ് വസന്തയും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തിരഞ്ഞെടുക്കുന്നു എന്നും ഗൗരി വീഡിയോയില്‍ പറയുന്നുണ്ട്.
ഗൗരി കിഷന്റെ വാക്കുകളിലേക്ക്; ‘ഈ കോവിഡ് കാലഘട്ടത്ത് ഒരുപാട് പേര് ഫിനാന്‍ഷ്യലി ആന്‍ഡ് മെന്റലി കഷ്ടപ്പെടുന്നുണ്ട്. വളര്‍ന്നുവരുന്ന നടീനടന്മാര്ക്ക് അത് വളരെ കൂടുതലും ആയ ഈ സാഹചര്യത്തില്‍ എന്റെ അടുത്ത ചിത്രത്തിലേക്ക് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പുതുമുഖങ്ങള്‍ മതിയെന്ന് ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക് എന്നീ 3 ഭാഷകളില്‍ റിലീസാകാന്‍ പോകുന്ന ഒരു റൊമാന്റിക്- മ്യുസിക്കലാണ് ഈ പ്രോജക്ട്.
നിങ്ങളുടെ ഉള്ളില്‍ ഒരു ആക്ടറുണ്ടെന്ന് നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിങ്ങളുടെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തം അയ്ക്കുക.
എസ് ഒറിജിനല്‍സ്, ഇമോഷന് കണ്‍സെപ്റ്റ്സ് എന്നീ ബാനറുകളില്‍ സ്രുജന്‍, ആരിഫ് ഷാഹുല്‍, സുധിന്‍ സുഗതന് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണുദേവാണ്.
www.emotionconcepz.com എന്ന വെബ്സൈറ്റ് വഴിയാണ് ഓഡീഷന് നടക്കുന്നത്. ആപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്യേണ്ട അവസാന തിയതി ജൂലായ് 12. വാര്‍ത്താപ്രചാരണം: പി. ശിവപ്രസാദ്.
Recent Comments