‘ആഹാ… എന്നാ വാശിക്കൊരു കുറവൂല്ലാന്ന് തന്നെ വിചാരിച്ചോ!’ ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’യിലെ ഗ്രേസ് ആന്റണിയുടെ കഥാപാത്രമായ രശ്മി പറയുന്ന ഡയലോഗാണിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതോടെ ആകാംക്ഷയിലാണ് ആരാധകരും സിനിമാപ്രേമികളും.
ഒരു കഥാപാത്രത്തിന്റെ മാറ്റുകൂടുന്നത് അത് ഭദ്രമായ കൈകളില്‍ ചെന്നെത്തുമ്പോഴാണ് കഥാപാത്രത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് അച്ചടക്കത്തോടെയും പക്വതയോടുംകൂടി അവതരിപ്പിക്കുക എന്നതാണ് അഭിനേതാവിന്റെ കര്‍ത്തവ്യം. എണ്ണിയാലൊതുങ്ങാത്തത്ര അഭിനേതാക്കള്‍ ഇന്ന് ഇന്റസ്ട്രിയിലുണ്ട്. അതില്‍ മലയാളികള്‍ക്ക് തന്റെതെന്ന് അഹങ്കാരത്തോടെ അവകാശപ്പെടാവുന്ന അഭിനേതാക്കളില്‍ ഒരാളാണ് ഗ്രേസ് ആന്റണി. ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഹാപ്പി വെഡ്ഡിംഗ്’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം പ്രേക്ഷകര്‍ക്ക് ഇതിനോടകം സമ്മാനിച്ചത് എന്നും ഓര്‍ത്തിരിക്കാവുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങളെ.
‘മലയാളം വേണോ ഹിന്ദി വേണോ തമിഴ് വേണോ?’ എന്നൊരൊറ്റ ചോദ്യത്തിലൂടെ പ്രേക്ഷകരെ ഒന്നടങ്കം കൈപ്പിടിയിലാക്കിയ ‘ടീന’യില്‍ നിന്നും ഫഹദ് ഫാസില്‍ ചിത്രം ‘കുമ്പളങ്ങി നൈറ്റ്സ്’ലെ ‘സിമി’യിലേക്കുള്ള ഗ്രേസിലെ പരിവര്‍ത്തനം അവിസ്മരണീയം. ‘തമാശ’യിലെ സഫിയ, ‘ഹലാല്‍ ലൗ സ്റ്റോറി’യിലെ സുഹറ, ‘കനകം കാമിനി കലഹം’ത്തിലെ ഹരിപ്രിയ, ‘റോഷാക്ക്’ലെ സുജാത, ‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്’ലെ ലില്ലികുട്ടി എന്നിങ്ങനെ ഉയരുന്ന ഗ്രേസിന്റെ ഗ്രാഫ് ഇപ്പൊ എത്തി നില്‍ക്കുന്നത് ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’യിലെ രശ്മിയിലാണ്.
ബേസില്‍ ജോസഫ്, ഗ്രേസ് ആന്റണി എന്നിവരെ നായകനും നായികയുമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റര്ടെയ്നര് ചിത്രമാണ് ‘നുണക്കുഴി’. U/A സര്‍ട്ടിഫിക്കറ്റോടെ 2024 ഓഗസ്റ്റ് 15ന് ചിത്രം തിയറ്ററുകളിലെത്തും. ജീത്തു ജോസഫിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തത പുലര്‍ത്തിയാണ് ചിത്രം ഒരുങ്ങുന്നത്. സിദ്ദിഖ്, മനോജ് കെ ജയന്, ബൈജു സന്തോഷ് തുടങ്ങി മലയാളികളുടെ പ്രിയതാരങ്ങള്‍ ഒരുമിച്ച് അണിനിരക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘ട്വെല്‍ത്ത് മാന്‍’, ‘കൂമന്’ എന്നിവയുടെ തിരക്കഥ രചിച്ച കെ ആര് കൃഷ്ണകുമാറാണ് ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സരിഗമ, ബെഡ് ടൈം സ്റ്റോറീസ്, യൂഡ് ലീ ഫിലിംസ് എന്നീ ബാനറുകളില്‍ വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാഹില്‍ എസ് ശര്‍മ്മയാണ് സഹനിര്‍മ്മാതാവ്. ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ആശിര്‍വാദാണ്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, അല്‍ത്താഫ് സലിം, നിഖില വിമല്‍, ലെന, സ്വാസിക, ബിനു പപ്പു, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം: സതീഷ് കുറുപ്പ്, ചിത്രസംയോജനം: വിനായക് വി എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസേര്‍സ് (സരിഗമ): സൂരജ് കുമാര്‍, ആശിഷ് മെഹ്റ, അനുരോദ് ഗുസൈന്, രതി ഗലാനി, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ (ബെഡ്ടൈം സ്റ്റോറീസ്): കാറ്റിന ജീത്തു, ലൈന്‍ പ്രൊഡ്യൂസര്‍: ബെഡ്ടൈം സ്റ്റോറീസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: സൗരഭ് അരോറ, സംഗീതം: ജയ് ഉണ്ണിത്താന്, വിഷ്ണു ശ്യാം, ബാക്ക്ഗ്രൗണ്ട് സ്കോര്‍: വിഷ്ണു ശ്യാം, സൗണ്ട് ഡിസൈന്‍: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍മാര്‍: രോഹിത്, രാഹുല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുധീഷ് രാമചന്ദ്രന്, അസോസിയേറ്റ് ഡയറക്ടേര്‍സ്: സോണി ജി സോളമന്, അമരേഷ് കുമാര്‍ കെ, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടേര്‍സ്: മാര്ട്ടിന് ജോസഫ്, ഗൗതം കെ നായനാര്‍, സെക്കന്‍ഡ് യൂണിറ്റ് സിനിമാറ്റോഗ്രഫി: ബിനു കുര്യന്, ഏരിയല്‍ സിനിമാറ്റോഗ്രഫി: നിതിന്‍ അന്തിക്കാടന്‍, സ്പോട്ട് എഡിറ്റര്‍: ഉണ്ണികൃഷ്ണന് ഗോപിനാഥന്, ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്: വിനീത് ബാലചന്ദ്രന്, അഖിലേഷ് കൊയിലാണ്ടി, റെക്കോര്‍ഡിംഗ് എഞ്ചിനീയര്‍: സുബൈര്‍ സി പി, വസ്ത്രാലങ്കാരം: ലിന്റാ ജീത്തു, മേക്കപ്പ്: അമല്‍ ചന്ദ്രന്, രതീഷ് വിജയന്, കളറിസ്റ്റ്: ലിജു പ്രഭാഷകര്‍, വി.എഫ്.എക്സ്: ടോണി ടോം (മാഗ്മിത്ത്), സ്റ്റില്‍സ്: ബെന്നറ്റ് എം വര്‍ഗീസ്, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോടൂത്ത്സ്, മാര്‍ക്കറ്റിംഗ് ഹെഡ് (സരിഗമ): പങ്കജ് കല്‍റ, പിആര്‍ഒ&മാര്‍ക്കറ്റിംങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
Recent Comments