വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഗ്രൂപ്പ് എയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരവും ജയിച്ച് ഇന്ത്യ. ടോസ് നേടിയ യുഎഇ ഇന്ത്യന്‍ വനിതകളെ ആദ്യം ബാറ്റിങ്ങിനയച്ചു. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇയ്ക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സേ എടുക്കാന്‍ സാധിച്ചുള്ളൂ.
ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ നേടുന്ന ഏറ്റവും വലിയ സ്കോറാണിത്. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന്റെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് ഇത്രയും വലിയ ജയമൊരുക്കിയത്. 29 പന്തില്‍ ഒരു സിക്സും 12 ബൗണ്ടറിയും ചേര്‍ത്ത 64 റണ്‍സാണ് റിച്ച നേടിയത്. അതേസമയം 47 പന്തില്‍ ഒരു സിക്സും ഏഴ് ഫോറും സഹിതം 66 രണ്‍സാണ് ഹര്മന് പ്രീത് കൗര്‍ നേടിയെടുത്തത്. 4 ഓവറില്‍ 23 റണ്‍സ് നല്കി രണ്ട് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മ്മയാണ് ഇന്ത്യന്‍ ബൗളര്‍മാരിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍.
Recent Comments