നാലു ഭാഷകളില്‍ നിര്‍മ്മിക്കുന്ന പാന്‍ ഇന്ത്യന്‍ സിനിമയായ പ്രണയസരോവരതീരം എന്ന ചിത്രത്തില്‍ ഗോവിന്ദ് പത്മസൂര്യ നായകനാകുന്നു. മലയാളം, തമിഴ്, തെലുങ്ക്,കന്നഡ ഭാഷകളില്‍ നിന്നുമുള്ള പ്രശസ്തരായ നടീനടന്മാരും ഒപ്പം അഭിനയിക്കുന്നു. സനി രാമദാസനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണലിനുവേണ്ടി രാജി ആര്. ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശന ചടങ്ങില്‍ ഗോവിന്ദ് പത്മസൂര്യ, നിര്‍മ്മാതാവ് ബാദുഷ, സുധീര്‍ കരമന, ബിനീഷ് ബാസ്റ്റിന്, അന്‍സീല്‍ റഹ്മാന്, ശ്രീജിത്ത് വര്‍മ്മ, അഞ്ജന അപ്പുക്കുട്ടന്, സ്മിനു സിജോ, ചിത്രത്തിന്റെ നിര്‍മാതാവ് രാജി ആര്, സംവിധായകന് സനി രാമദാസന്, ഫഹദ് മൈമൂണ്‍, നിര്‍മ്മാതാവ് ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യന്‍ സിനിമയിലെ പ്രശസ്ത സംഗീത സംവിധായകനാണ് സംഗീതമൊരുക്കുന്നത്. പ്രൊജക്ട് ഡിസൈനര്‍ ജിജോ ചീമേനി, ധനുഷ് പി ബാബു. ഡിഒപി രാഹുല്‍ സി. വിമല.
പുതുമുഖം മറിയയാണ് നായിക. പ്രണയം ആസ്പദമാക്കിയുള്ള ഒരു മ്യൂസിക്കല്‍ ജേര്‍ണി ആണ് ചിത്രം. ബിനീഷ് ബാസ്റ്റിന് വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിദേശരാജ്യങ്ങളിലും ഹൈദരാബാദ്, കേരളം തുടങ്ങി ഇന്ത്യയിലെ പല സ്ഥലങ്ങളിലുമായാണ് ചിത്രീകരണം. സെപ്റ്റംബര്‍ ആദ്യം ഷൂട്ടിങ് ആരംഭിക്കും. മാര്‍ക്കറ്റിംഗ് & പബ്ലിസിറ്റി ക്യൂ മീഡിയ ഫഹദ്.
ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണലിന്റെ ആദ്യ ചിത്രമായ പഴയനിയമത്തില്‍ സനി രാമദാസനാണ് രചനനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. അഞ്ജന അപ്പുക്കുട്ടന്, അന്‍സില്‍ റഹ്മാന്, സുധീര്‍ പ്രഭാകരന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാഹുല്‍ സി വിമലാണ്. ചിത്രീകരണം പൂര്‍ത്തിയായി.
അടുത്ത ചിത്രമായ വ്രാക്ക് സംവിധാനം ചെയ്തത് ശ്രീജിത്ത് കെ ചന്ദ്രന് ആണ്. റോബിന് റോയ് രചന നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് രാജി ആര്, സനി രാമദാസന് എന്നിവരാണ്. ജിജോ ചീമേനി മുഖ്യകഥാപാത്രമായി എത്തുന്നു. ചിത്രീകരണം പൂര്‍ത്തിയായി. പി.ആര്‍ഒ. എം.കെ. ഷെജിന്‍ ആലപ്പുഴ.
Recent Comments