മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ രാകേഷ് സുബ്രഹ്മണ്യന് നിര്‍മ്മിക്കുന്ന ‘916 കുഞ്ഞൂട്ടന്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം മോഹന്‍ലാല്‍ നിര്‍വഹിച്ചു. ഗിന്നസ് പക്രുവാണ് നായകന്. പ്രധാന കഥാപാത്രത്തില്‍ ടിനി ടോമും അഭിനയിക്കുന്നു. ആര്യന് വിജയ് ആണ് 916 കുഞ്ഞൂട്ടന് സംവിധാനം ചെയ്യുന്നത്. തമിഴ് സിനിമയിലെ പ്രമുഖ സംവിധായകരായ ലിങ്കു സ്വാമി, മുരുകദാസ്, മജീദ്, വടിവുടയാന്‍, വിന്‍സെന്റ് ശെല്‍വ തുടങ്ങിയവരോടൊപ്പം സഹസംവിധായകനായി ഇരുപതു വര്‍ഷത്തോളം പ്രവര്‍ത്തിച്ച മലയാളിയാണ് ആര്യന് വിജയ്.
കുടുംബ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനും ആക്ഷനും തുല്യപ്രാധാന്യമുള്ള കഥയാണ് ചിത്രം പറയുന്നത്. ആര്യന് വിജയ് തന്നെയാണ് ചിത്രത്തിന്റെ കഥാകാരന്. ഷൂട്ടിംഗ് നാളെ കൊടുങ്ങല്ലൂരില്‍ ആരംഭിക്കും. ചിത്രീകരണത്തിന് മുന്നോടിയായി പൂജാചടങ്ങുമുണ്ടാകും. ഇരിങ്ങാലക്കുടയാണ് മറ്റൊരു പ്രധാന ലൊക്കേഷന്‍.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് തമിഴ്, തെലുങ്ക് സിനിമകളിലെ പ്രമുഖ ഛായാഗ്രാഹകനായ എസ്. ശ്രീനിവാസ റെഡ്ഡി ആണ്. സംഗീതം ആനന്ദ് മധുസൂദനനും എഡിറ്റിങ് അഖിലേഷ് മോഹനനും സംഘട്ടന സംവിധാനം ഫീനിക്സ് പ്രഭുവും നിര്‍വഹിക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര്: സജീവ് ചന്ദിരൂര്‍, എക്സികുട്ടിവ് പ്രൊഡ്യൂസര്‍: പാസ്ക്കല്‍ ഏട്ടന്, മേക്കപ്പ്: ഹസ്സന് വണ്ടൂര്‍, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂര്‍, ഗാനങ്ങള്‍: അജീഷ് ദാസ്, കൊറിയോഗ്രാഫര്‍: പോപ്പി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ബേബി മാത്യൂസ്, അസ്സോസിയേറ്റ് ഡയറക്ടര്‍: സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്: ഷിന്റോ ഇരിങ്ങാലക്കുട, കലാ സംവിധാനം: പുത്തന്‍ചിറ രാധാകൃഷ്ണന്, സ്റ്റില്‍സ്: ഗിരി ശങ്കര്‍, ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍. ചിത്രത്തിന്റെ ചിത്രീകരണം നാളെ കൊടുങ്ങല്ലൂരില്‍ ആരംഭിക്കും. പിആര്‍ഒ പ്രതീഷ് ശേഖര്‍.
Recent Comments