കനത്തമഴയെ തുടര്‍ന്ന് ഗുജറാത്തില്‍ വെള്ളപ്പൊക്കകെടുതികള്‍ രൂക്ഷം. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം വെള്ളപ്പൊക്കത്തില്‍ 15 പേര് മരിച്ചു. 23,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും 300-ലധികം പേരെ രക്ഷിക്കുകയും ചെയ്തു. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് കുടുതല്‍ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കുകയാണ്. ചൊവ്വാഴ്ച ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
തിങ്കളാഴ്ചയോടെയാണ് ഗുജറാത്തില്‍ മഴ ശക്തമായത്. വഡോദരയിലും പഞ്ച്മഹലുകളിലുമാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. വഡോദരയില്‍ നിന്ന് മാത്രം 8361 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. പഞ്ച് മഹലുകളില്‍ നിന്ന് നാലായിരത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. നവസാരിയില്‍ 1200, വല്‍സാദില്‍ 800, ബറൂച്ചില്‍ 200, ഖേദയില്‍ 235, ബോട്ടാദ് ജില്ലകളില്‍ 200 എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒഴിപ്പിച്ചത്. ഈ ഒഴിപ്പിച്ചവരില്‍ 75 ഗര്‍ഭിണികള്‍ ഉള്‍പ്പെടുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കനത്തമഴയില്‍ സംസ്ഥാനത്തെ മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്. ബറൂച്ച് ജില്ലയില്‍, മധ്യപ്രദേശിനോട് ചേര്‍ന്നുള്ള അണക്കെട്ട് തുറന്നുവിട്ടതോടെ നര്‍മ്മദ നദി
കരകവിഞ്ഞൊഴുകുകയാണ്. വഡോദര ജില്ലയില്‍, വിശ്വാമിത്രി നദി ചൊവ്വാഴ്ച പുലര്‍ച്ചെ 25 അടി അപകടരേഖ കടന്നതിനെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന മൂവായിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളിത്തിനിടയിലാണ്.
Recent Comments