എഴുത്തിന്റെ പെരുന്തച്ചന് എം.ടിക്ക് വിട. ഇന്നലെ രാത്രി പത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായില്‍ അന്തരിച്ച എം.ടിയുടെ മൃതദേഹം സ്വവസതിയായ സിതാരയിലേയ്ക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് വൈകിട്ട് 5 ന് മാവൂര്‍ പൊതു ശ്മശാനത്തില്‍വച്ച് നടക്കും.
എം.ടിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ വിവിധ മേഖലയില്‍നിന്ന് പ്രമുഖ എത്തി. നടന് മോഹന്‍ലാല്‍ രാത്രി വസതിയിലെത്തി എം.ടിയെ അവസാനമായി കണ്ടു. എം.ടിയുടെ നിരവധി തിരക്കഥകള്‍ സംവിധാനം ചെയ്ത ഹരിഹരന് മൃതദേഹം കണ്ട് വിതുമ്പി. എംടിയുടെ മികച്ച കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞെന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു.
‘സിനിമാ ജീവിതത്തില്‍ എം.ടി. ഏറ്റവും നല്ല കഥാപാത്രങ്ങളെ എനിക്ക് തന്നു. എന്റെ സംസ്കൃത നാടകങ്ങള്‍ കാണാന്‍ അദ്ദേഹം ബോംബെയില്‍ വന്നിരുന്നു. കോഴിക്കോട് വരുമ്പോഴൊക്കെ
അദ്ദേഹത്തെ കാണുമായിരുന്നു. എം.ടിയുടെ തൂലികയിലൂടെ സൃഷ്ടിച്ചെടുത്ത ഒരുപാട് നല്ല കഥാപാത്രങ്ങളെ അഭിനയിക്കാന്‍ സാധിച്ചു.’ മോഹന്‍ലാല്‍ പറഞ്ഞു.
Recent Comments