പ്രശസ്ത നടന് ഹരീഷ് പേരടി നിര്‍മ്മിക്കുന്ന ആദ്യ ചലച്ചിത്രമാണ് ദാസേട്ടന്റെ സൈക്കിള്‍. ചിത്രത്തിലെ ടൈറ്റില്‍ ക്യാരക്ടറിനെ അവതരിപ്പിക്കുന്നതും ഹരീഷാണ്. ചിത്രം മാര്‍ച്ച് 14 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അഖില്‍ കാവുങ്കലാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.
തീയേറ്റര്‍ ആര്‍ട്ടിസ്റ്റായി അഭിനയ രംഗത്തെത്തുകയും പിന്നീട് മലയാള സിനിമാരംഗത്ത് തന്റെ സജീവ സാന്നിദ്ധ്യം അറിയിക്കുകയും ചെയ്ത അഭിനേതാവാണ് ഹരീഷ്. ഇന്ന് തമിഴ് സിനിമകളിലെ ഏറ്റവും തിരക്കുള്ള നടന് കൂടിയാണ് അദ്ദേഹം. ഹരീഷ് ആദ്യമായി നിര്‍മ്മാണരംഗത്ത് എത്തുന്ന ചിത്രം കൂടിയാണ് ദാസേട്ടന്റെ സൈക്കിള്‍. ഹരീഷ് പേരടി പ്രൊഡക്ഷന്‍ എന്നാണ് നിര്‍മ്മാണ കമ്പനിയുടെ പേര്. മികച്ച സിനിമകളുമായി താന്‍ ഇനിയുമുണ്ടാകും എന്ന സൂചന ഹരീഷ് നേരത്തെ നല്‍കിയിരുന്നു.
ഹരീഷിന്റെ മകന് വൈദിയും ഇതില്‍ അഭിനയിക്കുന്നു. ഹരീഷിന്റെ മകനായിട്ട് തന്നെയാണ് വൈദി വേഷമിടുന്നത്. സിനിമയില്‍ കണ്ട് പരിചയിച്ച മുഖങ്ങളൊന്നും താരനിരയിലില്ലെങ്കിലും തീയറ്റര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരുപറ്റം കലാകാലന്മാര് ചിത്രത്തില്‍ അഭിനയിക്കുന്നു. രത്നാകരന്, അനുപമ, കബനി, ഗിരീഷ് തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രമാണ്.
സമകാലീന വിഷയങ്ങളെ കോര്ത്തിണക്കിക്കൊണ്ടുതന്നെയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ദാസേട്ടന്റെ സൈക്കിള്‍ സവാരി എന്തിനുവേണ്ടിയായിരുന്നുവെന്നും ആര്‍ക്കൊക്കെ വേണ്ടിയായിരുന്നുവെന്നും സിനിമ സംസാരിക്കുന്നുണ്ട്.
Recent Comments