പ്രശസ്ത നടന് ഹരീഷ് പേരടിയുടെ മൂത്ത മകന് വിഷ്ണു പേരടി വിവാഹിതനാകുന്നു. നാരായണന്‍കുട്ടി-ഉഷ ദമ്പതികളുടെ ഏക മകള്‍ നയനയാണ് വധു. കഴിഞ്ഞ ദിവസം കലൂര്‍ ഐ.എം.എ. ഹാളില്‍വച്ച് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കുകൊണ്ടു.
കംപ്യൂട്ടര്‍ എഞ്ചിനീയേഴ്സാണ് വിഷ്ണുവും നയനയും. ബിടെക്കിന് ഇരുവരും ഒരുമിച്ചാണ് പഠിച്ചത്. ആ സൗഹൃദമാണ് വിവാഹത്തിലേയ്ക്ക് എത്തിച്ചത്. ബിടെക്കിന് ശേഷം വിഷ്ണു മാസ്റ്റര്‍ ബിരുദം നേടിയത് യുകെയില്‍നിന്നായിരുന്നു. നിലവില്‍ യൂണിപ്രോ എന്ന കമ്പനിയിലെ ഉദ്യോഗസ്ഥനാണ് വിഷ്ണു. നയനയും ഉന്നത വിദ്യാഭ്യാസം നേടിയത് യുകെയില്‍നിന്നാണ്.
വിഷ്ണു- നയന വിവാഹം അടുത്ത വര്‍ഷം മെയ് 27 ശനിയാഴ്ച എറണാകുളത്തെ ഭാസ്കരീയം ആഡിറ്റോറിയത്തില്‍വച്ച് നടക്കും.
വിഷ്ണുവിനെ കൂടാതെ ഹരീഷ് പേരടി-ബിന്ദു ദമ്പതികള്‍ക്ക് മറ്റൊരു മകന് കൂടിയുണ്ട്- വൈദി പേരടി. വൈദി സിനിമയില്‍ അരങ്ങേറ്റം നടത്തിക്കഴിഞ്ഞു.
Recent Comments