തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെ കണ്ടിട്ടില്ലെന്ന് മുകേഷ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മുകേഷ് ആരോപിച്ചു. മുകേഷിനെതിരെ കാസ്റ്റിംഗ് സംവിധായികയായ ടെസ് ജോസഫാണ് ഇന്ന് രാവിലെ വീണ്ടും രംഗത്തെത്തിയത്. നിയമം അധികാരമുള്ളവര്‍ക്ക് വേണ്ടിയാണെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് എങ്ങനെ കരുതാനാകും എന്നും ടെസ് ജോസഫ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.
‘ആറുകൊല്ലം മുമ്പ് ഈ ആരോപണം വന്നപ്പോള്‍ ഇവിടെ സ്ഥാനാര്‍ഥിനിര്‍ണയം വരെ അടി നടന്നിരുന്നു. ഇയാള്‍ ഇപ്പോള്‍ രാജിവെച്ചു, പിടിക്കപ്പെട്ടു എന്നുവരെ പറഞ്ഞവരുണ്ട്. മൂന്ന് നേതാക്കള്‍ താനാണ് സ്ഥാനാര്‍ഥി എന്നുപറഞ്ഞ് നാണംകെട്ടില്ലേ.’ മുകേഷ് വിഷയത്തില്‍ പ്രതികരിച്ചു കൊണ്ട് പറഞ്ഞു.
‘രാഷ്ട്രീയലക്ഷ്യമല്ലാതെ മറ്റൊന്നുമല്ല ഇതിന് പിന്നില്‍. സി.പി.എമ്മിന്റെ എം.എല്‍.എ. ആയതിനാല്‍ കേറിയിറങ്ങി എന്തും പറയാമെന്നാണ്. ഇവരെ ഇതുവരെ കണ്ടിട്ടില്ല. ആറുകൊല്ലം മുമ്പേ ഇക്കാര്യം വ്യക്തമാക്കിയതാണ്. 26 കൊല്ലം മുമ്പ് നടന്ന കാര്യം ഇപ്പോള്‍ വീണ്ടും എടുത്തുപറയുന്നത് ബാലിശമാണ്. വളരെ മോശം. സി.പി.എമ്മിന്റെ എം.എല്‍.എ അല്ലായിരുന്നെങ്കില്‍ ഇവര്‍ തിരിഞ്ഞുനോക്കുമായിരുന്നോ. ഇത് എന്നെ ലക്ഷ്യംവെച്ചുള്ള കാര്യമാണ്. ആരാണ് ഇതിന് പിന്നിലെന്ന് അറിയില്ല.’ മുകേഷ് കൂട്ടിചേര്‍ത്തു.
Recent Comments