മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് ഡാന്‍സറും നടനുമായ റംസാന് മുഹമ്മദ്. 2014ല്‍ മലയാള ടെലിവിഷന്‍ റിയാലിറ്റ ഷോയിലൂടെയായിരുന്നു റംസാൻ മലയാളികൾക്ക് സുപരിചിതനാണ്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിൽ നല്ലൊരു വേഷം ചെയ്തിരിക്കുകയാണ് റംസാൻ.
ഓഫിസർ ഓൺ ഡ്യൂട്ടി’ സിനിമയുടെ പ്രൊമോഷൻ അഭിമുഖത്തിൽ റംസാന്റെ വെളിപ്പെടുത്തലുകൾ കേട്ട് അമ്പരന്നിരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബനും ജഗദീഷും. ത്രീ കിങ്സ്, ഡോക്ടർ ലവ് എന്നീ സിനിമകളിൽ കുഞ്ചാക്കോ ബോബന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് റംസാനാണെന്ന് പറഞ്ഞപ്പോൾ ചാക്കോച്ചന് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. “ഡാ ദുഷ്ടാ, ഇതുവരെ നീ പറഞ്ഞില്ലല്ലോ.. ഷൂട്ടിനിടെ എന്തുമാത്രം ഭക്ഷണം വാങ്ങി തന്നതാടാ എന്നിട്ടും നീ ഇത് പറഞ്ഞില്ലല്ലോ” എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ തമാശ കലർന്ന പ്രതികരണം.
“സിനിമയിൽ ഒന്ന് തല കാണിച്ചാലെങ്കിലും മതി കരുതിയിരുന്ന കാലത്താണ് ചാക്കോച്ചന്റെ കുട്ടിക്കാലം അഭിനയിക്കാൻ അവസരം കിട്ടിയത്. ത്രീ കിങ്സ്, ഡോക്ടർ ലവ് എന്നീ സിനിമകളിൽ ചാക്കോച്ചന്റെ കുട്ടിക്കാലം അഭിനയിച്ചത് ഞാനാണ്. സിനിമ കാണുമ്പോൾ ചാക്കോച്ചന്റെ ചെറുപ്പം കാണിക്കുമ്പോൾ എന്റെ മുഖം വരുന്നതൊക്കെ വലിയ സന്തോഷത്തോടെയും അമ്പരപ്പോടെയും ഓർമ വരും. പിന്നീട് ഞാൻ ചെയ്ത ഒരു റിയാലിറ്റി ഷോയിൽ ചാക്കോച്ചൻ അതിഥിയായി വന്നു. അന്നു എനിക്ക് സംസാരിക്കാൻ പറ്റി. പിന്നീട് ഒരു പരസ്യത്തിൽ ഞാൻ ചക്കോച്ചന്റെ ഡ്യൂപ്പായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾ ഒരുമിച്ചു അഭിനയിച്ച സിനിമയുടെ അഭിമുഖത്തിനായി ഇരിക്കുമ്പോൾ വലിയ സന്തോഷമെന്നാണ് റംസാൻ പറഞ്ഞത്.
Recent Comments