പതിവായി കുരുമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കുരുമുളകില്‍ ആന്റി ബാക്ടീരിയല്‍, ആന്റി- ഇന്‍ഫ്ലമേറ്ററി പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ കുരുമുളക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചുമ, ജലദോഷം, ആസ്ത്മ തുടങ്ങിയവയുടെ ബുദ്ധിമുട്ടുകളെ കുറയ്ക്കാനും സഹായിക്കുന്നു.
കുരുമുളക് ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളുടെ ഉല്പാദനം ഉത്തേജിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. അതുപോലെതന്നെ ദഹനക്കുറവ് മൂലമുണ്ടാകുന്ന ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെ തടയുകയും ചെയ്യും. ഭക്ഷണത്തില്‍നിന്ന് ആവശ്യമായ പോഷകങ്ങള്‍ കൃത്യമായി ആഗിരണം ചെയ്യാനും കുരുമുളക് സഹായിക്കും. കറുത്ത പൊന്ന് എന്ന പേരില്‍ അറിയപ്പെടുന്ന കുരുമുളകിന്റെ എരിവ് നുണയുമ്പോഴും ആരോഗ്യവശങ്ങളെക്കുറിച്ച് ആരും അധികം ചിന്തിക്കാറില്ല.
Recent Comments