വെളുത്തുളളിയും തേനും ആരോഗ്യത്തിന് ഉത്തമമാണ്. അതിപ്രാചീനകാലം മുതല്ക്കുതന്നെ ആഹാര സാധനങ്ങള്‍ക്ക് സ്വാദ് കൂട്ടാനും ഔഷധാവശ്യങ്ങള്‍ക്കുമായി വെളുത്തുള്ളി ഉപയോഗിച്ചിരുന്നു.
ആമവാതം, ഗുല്മം മുതലായ രോഗങ്ങള്‍ക്ക് ഒരു ഉത്തമ ഔഷധമാണ് വെളുത്തുള്ളി.
വെളുത്തുള്ളിക്ക് ദുര്‍മേദസിനെ കുറയ്ക്കാനുള്ള ശക്തിയുമുണ്ട്.
വെളുത്തുള്ളി തേനിലിട്ട് ഒരാഴ്ച കഴിച്ചാല്‍ ആരോഗ്യത്തിനും ചര്‍മത്തിനും ഒരുപോലെ ഗുണകരമാണ്.
3 ഗ്രാം വെളുത്തുള്ളി ചതച്ച് 2 ഔണ്‍സ് പാലില്‍ ചേര്‍ത്ത് പതിവായി കുടിക്കുന്നത് രക്തധമനികളിലെ കൊഴുപ്പിന്റെ പാളി നീക്കി രക്തപ്രവാഹം കൂട്ടുന്നതിനാല്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ തടയും.
തൊണ്ടയിലെ അണുബാധ മാറ്റാനുള്ള നല്ലൊരു പരിഹാരമാര്‍ഗം കൂടിയാണിത്. തേനിനും വെളുത്തുള്ളിക്കും ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ തടയാനുളള കഴിവുമുണ്ട്.
വെളുത്തുള്ളി തേനിലിട്ടു കഴിക്കുന്നത് വയറിളക്കത്തിന് പ്രകൃതിദത്ത ഔഷധമാണ്. കുടലിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്. കോള്‍ഡ്, ഫ്ളൂ, സൈനസൈറ്റിസ് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്
വെളുത്തുള്ളി നീരോ തൈലമോ കടുകെണ്ണയില്‍ ഒഴിച്ച് പുറത്തും നെഞ്ചത്തും തേക്കുകയും 2 മില്ലി പാലില്‍ ചേര്‍ത്ത് കഴിക്കുകയും ചെയ്താല്‍ കഫം ഇളകി പോകാന്‍ സഹായിക്കും.
ശരീരത്തില്‍ ചൂടുല്പാദിപ്പിക്കാന് ഏറ്റവും മികച്ചതാണ് വെളുത്തുള്ളി. ചര്‍മത്തില്‍ ഉണ്ടാകുന്ന അലര്‍ജിക്കും തടിപ്പിനുമുള്ള നല്ലൊരു പരിഹാരമാണ് തേനിലിട്ട വെളുത്തുള്ളി. ഏഴു ദിവസം ഇത് തുടര്‍ച്ചയായി കഴിക്കുന്നത് ശരീരത്തിലെ വിഷാംശം പുറന്തള്ളും. കരള്‍രോഗങ്ങള്‍ക്കുള്ള മികച്ച മരുന്നാണ്. അന്ധതയെ തടുക്കാനും വെളുത്തുള്ളി കഴിക്കുന്നതിലൂടെ സാധിക്കും.
രക്തം ശുദ്ധികരിക്കാനും പനിയില്‍ നിന്നുള്ള മോചനത്തിനും വെളുത്തുള്ളി മികച്ച ഔഷധം കൂടിയാണ്.
വാതരോഗം ഉള്ളവര്‍ 3 ഗ്രാം വെളുത്തുള്ളി ചതച്ച് 10 ഗ്രാം വെണ്ണ ചേര്‍ത്ത് ദിവസേന കഴിക്കുന്നത് വളരെ നല്ലതാണ്.
ഉത്തേജക ഔഷധമാണ് വെളുത്തുള്ളി. വാത വികാരങ്ങള്‍ ശമിപ്പിക്കും, ക്രമം തെറ്റിയ ആര്‍ത്തവം ക്രമപ്പെടുത്തും, ഉദര കൃമി പൂര്‍ണ്ണമായും തടയും. ഉയര്‍ന്ന രക്ത സമ്മര്‍ദത്തെ കുറയ്ക്കും.
യദു വൈദ്യര് ശ്രീ വൈദ്യനാഥ് വൈദ്യാസ്
Recent Comments