കേശ സംരക്ഷണത്തിന് നമ്മുടെ നാട്ടില്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ഒന്നാണ് ചെമ്പരത്തിപ്പൂവ്. എന്നാല്‍ ‘പരസ്യങ്ങളുടെ അമിത സ്വാധീനം മൂലം’ ചെമ്പരത്തിയുടെ ഉപയോഗം കുറയുകയും വിവിധതരം ഷാംപൂകളുടെ ഉപയോഗം കൂടുകയും ചെയ്തു. പക്ഷെ ഇവയില്‍ പലതും ഗുണത്തേക്കാളേറെ ദോഷഫലമാണ് ഉണ്ടാക്കുന്നത്.
ഇതാ ചെമ്പരത്തിപ്പൂവ് ഉപയോഗിച്ചുള്ള ഏഴ് വ്യത്യസ്ത കേശ സംരക്ഷണ മാര്‍ഗങ്ങള്‍…
മുടിവളര്‍ച്ചയ്ക്ക് ചെമ്പരത്തിയെണ്ണ
8-9 ചെമ്പരത്തി പൂവ് പറിച്ചു എടുത്തു നന്നായി കഴുകിയശേഷം മിക്സിയില്‍ ഇട്ട് കുഴമ്പ് പരുവത്തില്‍ അരച്ചെടുക്കുക. അതിനുശേഷം ഒരു പാനില്‍ കുറച്ചു വെളിച്ചെണ്ണ നന്നായി ചൂടാക്കി അതിലേക്ക് അരച്ച മിശ്രിതം ഒഴിച്ച് തീ ഓഫാക്കി കുറച്ചുനേരം അടച്ചുവെക്കുക. ഈ എണ്ണ തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിട്ടിനുശേഷം ചീവയ്ക്കായ് പൊടിയോ താളിപൊടിയോ ഉപയോഗിച്ച് കഴുകി കളയുക. തലയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതു വഴി ചെമ്പരത്തിയെണ്ണ മുടി വളര്‍ച്ച ത്വരിതപ്പെടുത്തുന്നു.
താരന് മാറാന്‍
കുറച്ച് ഉലുവ എടുത്ത് തലേദിവസം വെള്ളത്തില്‍ ഇട്ട് വെക്കുക. രാവിലെ ഇതെടുത്ത്, ചെമ്പരത്തിക്കും വെണ്ണയ്ക്കും ഒപ്പം അരച്ചെടുക്കുക.
ഇത് തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകി കളയുക. താരന് ഇല്ലാതാക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണിത്.
താരന് മറ്റൊരു കൂട്ട്
ചെമ്പരത്തി ഇലകളും മൈലാഞ്ചി ഇലകളുമെടുത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് അല്‍പ്പം നാരങ്ങാനീര് ഒഴിക്കുക. ഇത് തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. അല്‍പ്പസമയത്തിനുശേഷം കഴുകി കളയുക.
ഉറപ്പുള്ള മുടിക്ക്
കുറച്ച് ചെമ്പരത്തി പൂവ് എടുക്കുക. നന്നായി കഴുകിയശേഷം മിക്സിയില്‍ ഇട്ട് കുഴമ്പ് പരുവത്തില്‍ അരച്ചെടുക്കുക. അതിലേക്ക് നാലു ടേബിള്‍സ്പൂണ്‍ തൈര് ഇട്ട് ഇളക്കുക. ഈ മിശ്രിതം തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം ചെറു ചൂടുവെള്ളവും ഉലുവ പൊടിയോ, താളിപൊടിയോ ഉപയോഗിച്ച് കഴുകി കളയുക. മുടിവളര്‍ച്ച ത്വരിതപ്പെടുത്താനും മുടിക്ക് ഉറപ്പേകാനും ഇത് സഹായിക്കുന്നു.
മുടി പൊട്ടുന്നത് തടയാന്‍
മൂന്നു ടേബിള്‍സ്പൂണ്‍ ഉണക്ക നെല്ലിക്ക പൊടിയും ചെമ്പരത്തിയില അരച്ചെടുത്ത കുഴമ്പും ചേര്‍ത്ത മിശ്രിതം തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 40 മിനിട്ടിനുശേഷം കഴുകി കളയുക. മാസത്തില്‍ മൂന്നു നാലു തവണ ഇങ്ങനെ ചെയ്യുന്നത് മൂടി പൊട്ടുന്നത് തടയും. മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.
ചെമ്പരത്തി ഷാംപൂ
പതിനഞ്ചോളം ചെമ്പരത്തി ഇലകളും അഞ്ച് ചെമ്പരത്തി പൂവും എടുത്ത് വെള്ളത്തില്‍ ഇട്ട് അഞ്ചു മിനിട്ടോളം ചൂടാക്കുക. അതിനുശേഷം മിക്സിയിലിട്ട് കുഴമ്പ് പരുവത്തില്‍ അരച്ചെടുക്കുക. ഇത് ഷാംപൂ ആയി ഉപയോഗിക്കാം.
ചെമ്പരത്തി കണ്ടീഷണര്‍
എട്ട് ചെമ്പരത്തി പൂവ് വെള്ളത്തില്‍ ഇട്ട് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം ഒരു കണ്ടീഷണറായി ഉപയോഗിക്കാവുന്നതാണ്.
യദു വൈദ്യര് ശ്രീ വൈദ്യനാഥ് വൈദ്യാസ്
Related Story ⇒ ചെമ്പരത്തിപ്പൂക്കള്‍ നിസാരരല്ല…
Recent Comments