മാലയാളത്തിന്റെ പ്രിയ എഴുത്തുകാരന് എം.ടി. വാസുദേവന്‍ നായരുടെ 91-ാം ജന്മദിനമാണ് ഇന്ന്. അദ്ദേഹത്തിന് ജന്മദിനം ആശംസിച്ചുകൊണ്ട് നാനാതുറകളില്‍നിന്നും നിരവധി പേരാണ് എത്തുന്നത്. അക്കൂട്ടത്തില്‍ തികച്ചും വ്യത്യസ്തമാവുകയാണ് നടന് മമ്മൂട്ടി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ജന്മദിനാശംസ. കൂട്ടത്തില്‍ ഇരുകുടുംബങ്ങളുടെയും ഒറ്റ ഫ്രെയിമിലുള്ള ചിത്രം.
‘പ്രിയപ്പെട്ട എം.ടി. സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്’ എന്നാണ് മമ്മൂട്ടി ചിത്രങ്ങള്‍ക്കൊപ്പം ഫെയ്സ് ബുക്കില്‍ കുറിച്ചത്. ഈ പിറന്നാള്‍ ഇത്രയും സ്പെഷ്യലാവാന്‍ കാരണം പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്ന ആ രണ്ട് ചിത്രങ്ങളാണ്.
കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കൊച്ചിയിലെ വീട് എം.ടി. വാസുദേവന്‍ നായര്‍ കുടുംബസമേതം സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് ഈ രണ്ട് ചിത്രങ്ങളും പകര്‍ത്തിയത്. ആദ്യ ചിത്രത്തില്‍ എം.ടിയുടെ കുടുംബത്തിനൊപ്പം മമ്മൂട്ടിയ.ുടെ ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍ സല്മാന്, ഭാര്യ അമാല്‍, ഇരുവരുടേയും മകള്‍ എന്നിവരെയും കാണാം.
എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയെഴുതിയ വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ ആയിരുന്നു ഈ കൂട്ടുകെട്ടിലെത്തിയ ആദ്യ സിനിമ. പിന്നീട് തൃഷ്ണ, അടിയൊഴുക്കുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം, ഒരു വടക്കന്‍ വീരഗാഥ, ഉത്തരം, സുകൃതം, പഴശ്ശിരാജ എന്നീ ചിത്രങ്ങളിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും മലയാളികള്‍ ആസ്വദിച്ചു. ഒരു വടക്കന്‍ വീരഗാഥയിലൂടെ ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കും നടനുമുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ എം.ടിയും മമ്മൂട്ടിയും നേടിയിരുന്നു.
Recent Comments