നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ വീണ്ടും അനിശ്ചിതത്വം. റിപ്പോര്‍ട്ട് പുറത്തു വിടുമോ ഇല്ലയോ എന്നത് ഇന്ന് രാവിലെയോടെ അറിയാം. രഞ്ജിനിയുടെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ സാംസ്കാരിക വകുപ്പ് ഇക്കാര്യത്തില്‍ പുനരാലോചന നടത്തിയേക്കുമെന്നാണ് വിവരം. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവര്‍ത്തകരോട് രാവിലെ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിര്‍മ്മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജി തള്ളിയ കോടതി ഉത്തരവ് അനുസരിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പത്തൊമ്പതാം തീയതിവരെ സര്‍ക്കാരിന് സമയമുണ്ട്. അതിനാല്‍ അല്‍പ്പം കൂടി കാത്തിരിക്കാമല്ലോ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രാവിലെ 11 മണിക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നായിരുന്നു സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നത്.
റിപ്പോര്‍ട്ട് പുറത്തു വിടുന്നതിന് മുമ്പ് മൊഴി കൊടുത്തവര്‍ക്ക് പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങള്‍ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോര്‍ട്ട് കൈമാറാനാണ് സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നത്.
Recent Comments