ഇനി മുതല്‍ പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കുവാന്‍ പാടില്ല. പൊതുജനങ്ങളില്‍ നിന്നും പിരിക്കുന്ന തുകയ്ക്കും നിയന്ത്രമുണ്ട്. പാര്‍ട്ടി അംഗങ്ങള്‍ക്കുളള പെരുമാറ്റച്ചട്ടം കര്‍ശനമാക്കാന്‍ വേണ്ടിയാണ് ഇത്തരം നിര്‍ദേശം സി.പി.ഐ. മുന്നോട്ട് വെച്ചിട്ടുള്ളത്.
പാര്‍ട്ടി അംഗങ്ങളും നേതാക്കളും മദ്യപിക്കരുതെന്നാണ് നിര്‍ദ്ദേശം. നേതൃതലത്തിലുളളവര്‍ മദ്യപിച്ച് പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പെരുമാറരുതെന്നും കര്‍ശന നിര്‍ദേശം നല്കി. സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
പാര്‍ട്ടി ഘടകങ്ങള്‍ക്ക് സ്വീകരിക്കാവുന്ന സംഭാവനയുടെ പരിധിയും സി.പി.ഐ ഉയര്‍ത്തി. ഒരാളില്‍ നിന്നോ ഒരു സ്ഥാപനത്തില്‍ നിന്നോ സ്വീകരിക്കാവുന്ന തുകയാണ് ഉയര്‍ത്തിയത്. ബ്രാഞ്ചുകള്‍ക്ക് ഒരാളില്‍ നിന്ന് പരമാവധി 3000 രൂപ വരെ സ്വീകരിക്കാം. നേരത്തെയിത് 1000 രൂപയായിരുന്നു. ലോക്കല്‍ കമ്മിറ്റികള്‍ക്ക് സ്വീകരിക്കാവുന്ന സംഭാവന 10000 രൂപയാണ്. മണ്ഡലം കമ്മിറ്റികള്‍ക്ക് ഒരാളില്‍ നിന്ന് പരമാവധി 50000 രൂപ വരെ പിരിച്ചെടുക്കാം. ജില്ലാ കമ്മിറ്റികള്‍ക്ക് ഒരാളില്‍ നിന്നും പിരിച്ചെടുക്കാം.
Recent Comments