അല്ലു അര്‍ജുനും നടന്റെ നിര്മ്മാണക്കമ്പനിയുമായ ഗീത ആര്‍ട്ട്സും അറ്റ്ലി പ്രോജക്ടില്‍നിന്ന് പിന്മാറി. സംവിധായകന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്മാറ്റത്തിന് കാരണം. ജവാന് ചിത്രത്തില്‍ അറ്റ്ലി ശമ്പളമായി വാങ്ങിയത് 80 കോടിയായിരുന്നു.
അതേസമയം അല്ലു അര്‍ജുന്റെ ചിത്രത്തിന് അറ്റ്ലി ചോദിച്ചത് 100 കോടി എന്നാണ് റിപ്പോര്‍ട്ട്. ഇത്രയും തുക നല്കാന് നിര്‍മ്മാതാക്കള്‍ വിസമ്മതിച്ചതോടെയാണ് പ്രോജക്ട് പ്രതിസന്ധിയിലായത്. അല്ലുവും അദ്ദേഹത്തിന്റെ ബാനറും പിന്മാറിയതോടെ സല്മാന് ഖാനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് അറ്റ്ലിയെന്നും കേള്‍ക്കുന്നു.
വന്‍ ബജറ്റില്‍ മുഴുനീള ആക്ഷന്‍ ത്രില്ലര്‍ സിനിമയായിരുന്നു അര്ജുന്-അറ്റ്ലി കോംബോയില്‍ പദ്ധതിയിട്ടിരുന്നത്. അല്ലുവിന്റെ ഉടമസ്ഥതയിലുള്ള ഗീത ആര്‍ട്ട്സ് സിനിമയുടെ നിര്‍മ്മാണവും ഏറ്റെടുത്തു. ഇതുമായി ബന്ധപ്പെട്ട് അറ്റ്ലി പല തവണ അല്ലുവുമായി കൂടിക്കാഴ്ച നടത്തുകയും പ്രിപ്രൊഡക്ഷന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംവിധായകന് വലിയ തുക പ്രതിഫലം വരുന്നതോടെ പ്രോജക്ടിന്റെ ബജറ്റ് 300 കോടി പിന്നിടുമെന്ന് കണ്ടതോടെയാണ് അല്ലു അര്‍ജുനും പ്രൊഡക്ഷന്‍ കമ്പനിയും ഇതില്‍നിന്നും പിന്മാറിയത്.
Recent Comments