സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ ഒരുക്കിയ ഹിറ്റ് ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. 2019ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന വേഷത്തില്‍ എത്തിയത്. ചിത്രം ഹിന്ദിയില്‍ റീമേക്കിന് ഒരുങ്ങുന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കരണ്‍ ജോഹറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മ്മിച്ചത് സുപ്രിയ മേനോനും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നായിരുന്നു.
ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെക്കുറിച്ച് കരണ്‍ ജോഹറുമായി സംസാരിച്ചപ്പോള്‍ തന്നെ നിര്‍മ്മാണത്തില്‍ പങ്കാളിയാകാന്‍ പൃഥ്വിരാജ് താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആദ്യമായി ഹിന്ദിയില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാവും ഇത്.
മലയാളം പതിപ്പില്‍നിന്നും ഏതാനും മാറ്റങ്ങളോടെയാവും ചിത്രം ഹിന്ദിയില്‍ ഒരുക്കുക. അക്ഷയ് കുമാറും ഇമ്രാന് ഹാഷ്മിയുമാണ് പ്രധാനവേഷങ്ങളിലെത്തുക. പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ വേഷം അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷം ഇമ്രാന് ഹാഷ്മിയുമാണ് ചെയ്യുന്നത്.
ജനുവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം 50 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.നിലവില്‍ ഇരുതാരങ്ങളും ഏതാനും സിനിമകളുടെ തിരക്കിലാണ്. അവയെല്ലാം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ചിത്രത്തില്‍ ജോയിന്‍ ചെയ്യുക.
Recent Comments