ഹോംബാലെ ഫിലിംസ് മലയാളത്തില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ‘ധൂമ’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. A few Souls leave behind a trail(er) of Smoke and Mirrors. എന്ന ടാഗ് ലൈനോടുകൂടിയാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. തീവ്രമായ കാഴ്ചയുടെ ലോകത്തേക്കുള്ള പ്രേക്ഷകര്‍ക്കുള്ള ക്ഷണം കൂടിയാണ് ട്രെയിലര്‍.
‘ലൂസിയ’, ‘യു-ടേണ്‍’ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം പവന് കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ധൂമം. ഒരു സസ്പെന്‍സ് ത്രില്ലറാണ് ചിത്രം. ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി, അച്യുത് കുമാര്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഷന് മാത്യു, വിനീത് രാധാകൃഷ്ണന്, അനു മോഹന്‍, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ജൂണ്‍ 23 ന് ചിത്രം റിലീസിനെത്തും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്. ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.
‘ഒരു ദശാബ്ദത്തിലേറെയായിട്ടുള്ള എന്റെ സ്വപ്ന പദ്ധതിയാണ് ധൂമം. വര്‍ഷങ്ങളായി ഈ കഥയും തിരക്കഥയും പലതവണ തിരുത്തി എഴുതിയിട്ടാണ് ഇന്നത്തെ രൂപത്തിലേയ്ക്ക് മാറ്റിയത്. ഈ പ്രൊജക്ടിനെ പിന്തുണയ്ക്കുന്ന ഒരു മികച്ച പ്രൊഡക്ഷന്‍ ഹൗസും ഇന്ഡസ്ട്രിയിലെ ഏറ്റവും മികച്ച കലാകാരന്മാരും സാങ്കേതിക വിദഗ്ധരുമായും സഹകരിക്കാന്‍ കഴിഞ്ഞു. ചിത്രത്തിന്റെ റിലീസിനായി ഞാനും കാത്തിരിക്കുകയാണ്. ഈ കഥയോടും പ്രമേയത്തോടും പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാന്‍.’ സംവിധായകന് പവന് കുമാര്‍ പറഞ്ഞു.
ധൂമത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് പൂര്‍ണ്ണചന്ദ്ര തേജസ്വിയാണ്. ഛായാഗ്രാഹകന്‍ പ്രീതാ ജയറാം. എഡിറ്റര്‍ സൂരേഷ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ അനീഷ് നാടോടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷിബു സുശീലന്, വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി, പി.ആര്.ഒ. മഞ്ജു ഗോപിനാഥ്.
വിജയ് കിരഗണ്ടൂരിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോംബാലെ ഫിലിംസ്. കെ.ജി.എഫ്, കാന്താര എന്നിവ ഈ ബാനറില്‍ നിര്‍മ്മിച്ച ചിത്രങ്ങളാണ്.
Recent Comments