കെ.ടി. കുഞ്ഞുമോന് നിര്‍മ്മിക്കുന്ന ജെന്റില്മാന് 2-ാം ഭാഗത്തിന് ചെന്നൈയില്‍ തുടക്കമായി. എഗ്മൂര്‍ രാജാ മുത്തയ്യ ഹാളില്‍ കേന്ദ്ര സഹമന്ത്രി എല്‍ മുരുഗന്, ഐറിന് കുഞ്ഞുമോന്, ഫിലിം ചേംബര്‍ പ്രസിഡന്റ് രവി കൊട്ടാരക്കര, ജപ്പാന് കോണ്‍സല്‍ ടാഗ മസായുകി, ബംഗ്ലാദേശ് ഹൈ കമ്മീഷന് ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന് ആരിഫര്‍ റഹ്മാന് എന്നിവര്‍ ഭദ്രദീപം കൊളുത്തിയാണ് ചടങ്ങുകള്‍ക്ക് തുടക്കമിട്ടത്. ചടങ്ങില്‍ വെച്ച് ഓസ്ക്കാര്‍ ജേതാവായ സംഗീത സംവിധായകന് പദ്മശ്രീ എം.എം. കീരവാണിയെ അണിയറ പ്രവര്‍ത്തകര്‍ ആദരിച്ചു. കേന്ദ്ര സഹ മന്ത്രി എല്‍. മുരുകന്, വൈരമുത്തു, കുഞ്ഞു മോന് എന്നിവര്‍ ചേര്‍ന്ന് ആറടി ഉയരമുളള പുഷ്പ ഹാരവും വര്‍ണ്ണ തലപ്പാവും കീരവാണിയെ അണിയിച്ചു. ചലച്ചിത്ര സംഘടനാ ഭാരവാഹികളും രാഷ്ട്രീയ പ്രമുഖരും കീരവാണിക്ക് ആശംസകള്‍ നേര്‍ന്നു. എബി കുഞ്ഞു മോന്, അജയ് കുമാര്‍ എന്നിവരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
എ. ഗോകുല്‍ കൃഷ്ണയാണ് ‘ജെന്റില്മാന്-2’ സംവിധാനം ചെയ്യുന്നത്. വിഷ്ണു വര്‍ദ്ധന്റെ അസോസിയേറ്റ് ആയിരുന്നു ഗോകുല്‍ കൃഷ്ണ. നാനിയെ നായകനാക്കി ‘ആഹാ കല്യാണം’ എന്ന ജനപ്രിയ സിനിമയും സോണി ലിവ് നു വേണ്ടി ‘മീം ബോയ്സ്’ എന്ന വെബ് സീരീസും ഗോകുല്‍ ഇതിനുമുമ്പ് സംവിധാനം ചെയ്തിട്ടുണ്ട്. ചേതന്‍ ആണ് ‘ജെന്റില്മാന്-2’ വില്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളികളായ നയന്‍താര ചക്രവര്‍ത്തി, പ്രിയ ലാല്‍ എന്നിവര്‍ നായികമാരുമാണ്. തെന്നിന്ത്യന്‍ താരം സുമന്, ഇന്ത്യന്‍ നെറ്റ് ബോള്‍ ക്യാപ്റ്റനും ബാസ്കറ്റ് ബോള്‍ പ്ലേയറുമായ പ്രാച്ചികാ തെഹ് ലാന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തില്‍ ‘മാമാങ്കം’ എന്ന സിനിമയില്‍ പ്രാച്ചിക അഭിനയിച്ചിട്ടുണ്ട്. അച്യുത കുമാര്‍, അവിനാഷ്, ശ്രീരഞ്ജനി, സിതാര, സുധാറാണി, സത്യപ്രിയ, കാളി വെങ്കട്, മുനീഷ് രാജ, ബഡവാ ഗോപി, പ്രേം കുമാര്‍, ജോര്‍ജ് വിജയ് എന്നിങ്ങനെ അഭിനേതാക്കളുടെ നീണ്ട നിര ‘ജെന്റില്മാന്-2’ന്റെ ഭാഗമാകുന്നു.
വൈരമുത്തുവിന്റെ ആറു ഗാനങ്ങള്‍ക്ക് എം.എം. കീരവാണി സംഗീതം ഒരുക്കുന്നു. മൂന്ന് ഗാനങ്ങളുടെ കമ്പോസിങ് പൂര്‍ത്തിയായി. മറ്റു മൂന്ന് ഗാനങ്ങളുടെ കമ്പോസിങ് സെപ്റ്റംബറില്‍ ഹൈദരാബാദില്‍ പൂര്‍ത്തിയാകും.
കലാ സംവിധാനം തോട്ടാ ധരണി, ക്യാമറാ അജയന് വിന്‍സന്റ്, എഡിറ്റിംഗ് സതീഷ് സൂര്യ, സംഘട്ടനം – ദിനേശ് കാശി, പ്രോജക്ട് ഡിസൈനര്‍ & മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടിവ് സി. കെ. അജയ് കുമാര്‍.
സിനിമയുടെ ഷൂട്ടിംഗ് സെപ്റ്റംബര്‍ മധ്യത്തോടെ ആരംഭിക്കും. ചെന്നൈ, ഹൈദരാബാദ്, മലേഷ്യ, ദുബായ് എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍.
Recent Comments