ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കമ്മീഷന് നല്‍കിവരുന്ന ഓണററി ഡോക്ടറേറ്റിന് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ അര്‍ഹനായി.
ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരം ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കമ്മീഷന് തന്നെ ബാദുഷയെ അറിയിക്കുകയായിരുന്നു. ഫെബ്രുവരി 27 ന് ന്യൂഡല്‍ഹിയില്‍വച്ച് നടക്കുന്ന ചടങ്ങില്‍വച്ച് ബാദുഷയെ ഓണററി ഡോക്ടറേറ്റ് നല്കി ആദരിക്കും.
സാമൂഹിക-സാംസ്കാരിക മേഖലകളില്‍ നടത്തിയ സേവനപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് കമ്മീഷന് ഓണററി ഡോക്ടറേറ്റ് നല്‍കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി തെരഞ്ഞെടുത്ത 75 പേരിലൊരാള്‍ ബാദുഷയാണ്.
2020-21 വര്‍ഷങ്ങളില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തിലും കോവിഡ് 19 മഹാമാരിയുടെ സമയത്തും ബാദുഷ നടത്തിയ സേവന പ്രവര്‍ത്തികളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നല്കാന് തീരുമാനിച്ചതെന്ന് എച്ച്.ആര്.പി.സി. അറിയിച്ചു.
യു.എന്‍, യുനെസ്കോ തുടങ്ങി വിവിധ രാജ്യാന്തര സംഘടനകളുമായി ചേര്‍ന്ന് ഒട്ടനവധി സന്നദ്ധ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കമ്മീഷന്.
Recent Comments