പൊന്നിയിന്‍ ശെല്വന് ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍പെട്ട കുതിര മരിച്ച സംഭവത്തില്‍, എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍ (പെറ്റ) നല്കിയ പരാതിയില്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ (എഡബ്ല്യുബിഐ) അന്വേഷണത്തിന് ഉത്തരവിട്ടു.
ഹൈദരബാദ് ജില്ലാ കലക്ടറിനോടും തെലങ്കാന അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിനോടുമാണ് കുതിരയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസിന്റെ മാനേജ്മെന്റിനെതിരെയും കുതിരയുടെ ഉടമയ്ക്കെതിരെയും 1960ലെ പിസിഎ ആക്ട് സെക്ഷന്‍ 11, ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 1860 ലെ സെക്ഷന്‍ 429 എന്നിവ പ്രകാരം അബ്ദുള്ളപൂര്‍മെറ്റ് പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിര്‍ജലീകരണം മൂലം ക്ഷീണമുണ്ടായ കുതിരയെ ചിത്രീകരണത്തിനായി ഉപയോഗിക്കാന്‍ ഉടമ അനുവാദം നല്‍കുകയായിരുന്നു. യുദ്ധ രംഗം ചിത്രീകരിക്കുന്നതിനിടെ തല കൂട്ടിയിടിച്ചാണ് കുതിര മരിച്ചത്.
സിജിഐ ഉപയോഗിച്ച് ചിത്രീകരണം നടത്തുന്ന കാലത്ത് ക്ഷീണിതരായ കുതിരകളെ യുദ്ധത്തില്‍ ഉപയോഗിക്കുന്നതിന് നിര്‍മ്മാണ കമ്പനികള്‍ക്ക് വിശദീകരണം നല്കി ഒഴിയാനാകില്ലെന്ന് പെറ്റ ഇന്ത്യ ചീഫ് അഡൈ്വസറി ഓഫീസര്‍ ഖുശ്ബു ഗുപ്ത പറഞ്ഞു.
സംഭവത്തിന്റെ തെളിവായി ഫോട്ടോ/വീഡിയോ നല്‍കുന്നവര്‍ക്ക് പെറ്റ (PETA) ഇന്ത്യ 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
Recent Comments