ഒരിടവേളയ്ക്ക് ശേഷം സംവിധായകൻ സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ഹൃദയപൂർവത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി മാളവിക മോഹനൻ. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഒരു മാസത്തെ ഷെഡ്യൂളാണ് അവസാനിച്ചതെന്നും മോഹൻലാൽ സാർ, സത്യൻ സാർ എന്നിവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും മാളവിക കുറിച്ചു.
ലൊക്കേഷനിൽ നിന്നുമുള്ള ഫോട്ടോകളും മാളവിക മോഹനൻ ഷെയർ ചെയ്തിട്ടുണ്ട്. “ഏറ്റവും കഴിവുള്ള വ്യക്തികൾക്കൊപ്പം പ്രവർത്തിച്ചു. തേക്കടിയിലെ മനോഹരമായ കുന്നുകളിലും തേയിലത്തോട്ടങ്ങളിലും സന്തോഷകരമായ ഒരു മാസം ചിലവഴിച്ചു. തണുത്ത സായാഹ്നങ്ങളിൽ കുളിരണിയിക്കാൻ അനന്തമായ ലെമൺ ടീ കുടിച്ചു”, ഒരു സിനിമയിൽ നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോൾ, നമ്മൾ സുഹൃത്തുക്കളെ ഉണ്ടാക്കാറുണ്ട്. പക്ഷേ വളരെ അപൂർവമായി മാത്രമേ ഒരു സെറ്റ് കുടുംബം പോലെ തോന്നാറുള്ളൂവെന്നാണ് മാളവിക കുറിച്ചിരിക്കുന്നത്.
സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖിൽ സത്യന്റെ കഥയെ അടിസ്ഥാനമാക്കി സോനു ടി പിയാണ് ഹൃദയപൂർവ്വം എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിൽ നായകനായ പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്റെ സംവിധായകനാണ് അദ്ദേഹം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 10ന് ആയിരുന്നു തുടങ്ങിയത്. ഒൻപത് വർഷങ്ങൾക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രത്തിന് പ്രേക്ഷക പ്രതീക്ഷ വാനോളം ആണ്. എന്നും എപ്പോഴും ആയിരുന്നു ഈ കോമ്പോയിൽ എത്തിയ അവസാന ചിത്രം.
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy. I Agree
Recent Comments