കട്ടപ്പനയിലെ ഹൃത്തിക് റോഷന്റെ അധിക്ഷേപം വീണ്ടും. കട്ടപ്പനയിലെ ഹൃത്തിക് റോഷൻ എന്ന സിനിമ ഇറങ്ങിയപ്പോൾ സിപിഎം നേതാവ് എം എം മണിയെ ചിലർ ഇങ്ങനെ ട്രോളുകയുണ്ടായി. വീണ്ടും എം എം മണി നടത്തിയ അധിക്ഷേപങ്ങളിൽ ഒരുപാട് വ്യക്തികൾക്ക് മുറിവേറ്റിട്ടുണ്ട്. മണിയുടെ അധിക്ഷേപ പരാമർശങ്ങൾ സമാഹരിച്ച് പുസ്തകമാക്കിയാൽ വൻ ചെലവ് ഉണ്ടാവും. ഇത്തവണ മണിയുടെ ക്രൂരമായ അധിക്ഷേപത്തിനിരയായത് ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത ഒരു പാവം നിക്ഷേപകനാണ് .
നിക്ഷേപകനെ ആത്മഹത്യയിലേക്ക് തള്ളിയിട്ട സ്വന്തം പാർട്ടിക്കാരെ രക്ഷിക്കാനാണ് ആത്മഹത്യ ചെയ്ത നിക്ഷേപകനായ സാബുവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നോ, ഇതിന് ചികിത്സ തേടിയിരുന്നോയെന്നോ എന്ന കാര്യങ്ങളൊക്കെ പരിശോധിക്കണമെന്ന് എം എം മണി വിളിച്ചു പറഞ്ഞത്. മണിയുടെ ഈ വാക്കുകളിലൂടെ ഇടുക്കി ജില്ലയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും കേരള നിയമസഭയിലേക്കും നടക്കുവാൻ പോവുന്ന തെരെഞ്ഞെടുപ്പിൽ സിപിഎം തകരുമെന്നാണ് പാർട്ടി പ്രവർത്തകർ അടക്കം പറയുന്നത്. ശത്രുവിനേക്കാൾ വലിയ അപകടമാണ് നാവു കൊണ്ട് പാർട്ടിക്കുണ്ടാക്കുന്നതെന്നാണ് ചില പാർട്ടി പ്രവർത്തകർ രഹസ്യമായി പറഞ്ഞത്.
കട്ടപ്പന മുളപ്പാശ്ശേരിയില്‍ സാബുവാണ് റൂറല്‍ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തിൽ ജീവനൊടുക്കിയത്. ഭാര്യയുടെ ചികിത്സയ്ക്കായാണ് ബാങ്കില്‍ നിന്നും തന്റെ നിക്ഷേപ തുകയായ 25 ലക്ഷം തിരികെ ആവശ്യപ്പെട്ടതെന്നും എന്നാല്‍ ബാങ്ക് ജീവനക്കാര്‍ പണം നല്കാന് തയ്യാറായില്ലെന്നും തന്നെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ആരോപിക്കുന്ന സാബുവിന്റെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണെന്നും സാബു കത്തിൽ ആരോപിച്ചിരുന്നു. ഈ ബാങ്ക് ഭരിക്കുന്നത് സിപിഎം ആണ് . സാബുവിന്റെ ആത്മഹത്യയെ തുടർന്ന് സിപിഎമ്മിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ആത്മഹത്യ ചെയ്ത സാബുവിനെ എം എം മണി അധിക്ഷേപിച്ചത് . ഇത് അണയാൻ പോയ തീയേ ആളിക്കത്തിക്കുകയാണുണ്ടായത് .
Recent Comments