സിദ്ധാര്‍ത്ഥ് രാമസ്വാമിയെ എം.എ. നിഷാദിന് ശുപാര്‍ശ ചെയ്യുന്നത് നടന് പശുപതിയാണ്. മുംബൈ എക്സ്പ്രസ്സ്, യാരടി നീ മോഹിനി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് സിദ്ധാര്‍ത്ഥ്. നടന് കമല്‍ഹാസന്റെ ബന്ധുകൂടിയാണ്. ടു മെന്നിന്റെ ഛായാഗ്രാഹകനായി സിദ്ധാര്‍ത്ഥിനെ ക്ഷണിക്കാന്‍ നിഷാദിന് പിന്നീടൊന്ന് ആലോചിക്കേണ്ടി വന്നില്ല. സംവിധായകന് സതീഷും നിര്‍മ്മാതാവ് മാനുവല്‍ ക്രൂസ് ഡാര്‍വിനും ആ തീരുമാനത്തിനൊപ്പം നിന്നു. സിദ്ധാര്‍ത്ഥ് രാമസ്വാമി ഛായാഗ്രാഹകനാകുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ടു മെന്‍.
ടു മെന്‍- ടീസര്‍ ഇറങ്ങിയതിന് പിന്നാലെ വന്‍ സ്വീകരണമാണ് അതിന് ലഭിച്ചത്. അതിലെ ഛായാഗ്രഹണ മികവ് പ്രത്യേക പരാമര്‍ശം ഏറ്റുവാങ്ങിയിരുന്നു.
എം.എ. നിഷാദും ഇര്‍ഷാദുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 60 വയസ്സുകാരനായ അബൂബക്കര്‍ എന്ന പിക്കപ്പ് വാന്‍ ഡ്രൈവറുടെ വേഷമാണ് നിഷാദിന്. സഞ്ജയ് മേനോന് എന്ന കോര്‍പ്പറേറ്റ് ടൈക്കൂണായി ഇര്‍ഷാദും വേഷമിടുന്നു. രഞ്ജി പണിക്കര്‍, സുധീര്‍ കരമന, സാദിഖ്, ബിനു പപ്പു, കൈലാഷ്, സോഹന്‍ സീനുലാല്‍, മിഥുന് രമേഷ്, അര്‍ഫാസ്, ലെന, ആര്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഗള്‍ഫിന്റെ പശ്ചാത്തലത്തില്‍ ആദ്യമായി ഷൂട്ട് ചെയ്യുന്ന മലയാളം റോഡ് മൂവി കൂടിയാണ് ടു മെന്‍. ചിത്രം പൂര്‍ണ്ണമായും ഷൂട്ട് ചെയ്തത് യുഎഇയിലാണ്.
അടുത്തിടെ ദുബായില്‍ ചിത്രത്തിന്റെ പ്രിവ്യൂ വച്ചിരുന്നു. നിരവധി പ്രമുഖരാണ് പ്രദര്‍ശനം കാണാനെത്തിയത്. സിനിമ കണ്ടതിന് പിന്നാലെ ജിസിസിയുടെ വിതരാണാവകാശം ഏറ്റെടുത്ത് സ്റ്റാര്‍ ഹോളിഡേയ്സ് ഫിലിംസ് മുന്നോട്ട് വന്നു. അവിടെ 72 തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. ടൈം ആഡ്സിനാണ് കേരളത്തിലെ വിതരണാവകാശം. ജൂലൈയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
മാനുവല്‍ ക്രൂസ് ഡാര്‍വിനാണ് ടു മെന്നിന്റെ നിര്‍മ്മാതാവ്. ഡാനി ഡാര്‍വിനും ഡോനി ഡാര്‍വിനുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. സംവിധായകന് കെ. സതീശന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മുഹാദ് വെമ്പായമാണ്. മികച്ച നാടകക്കൃത്തിനുള്ള സംസ്ഥാന പുരസ്കാരം രണ്ട് തവണ സ്വന്തമാക്കിയ എഴുത്തുകാരനാണ് മുഹാദ്. ആനന്ദ് മധുസൂദനനാണ് സംഗീത സംവിധായകന്. സാജന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
Recent Comments