മലയാളികൾക്ക് ഏറേ സുപരിചിതനായ നടനാണ് റിയാസ് ഖാൻ. സുഖം സുഖകരത്തിലൂടെ മലയാളത്തിൽ ഹരിശ്രീ കുറിച്ച റിയാസ് ഖാൻ ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് ശ്രദ്ധയമായിമാറിയത് . കാൻ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സർഗ്ഗത്തിൽ നായകനാകേണ്ടിയിരുന്നത് താനായിരുന്നുവെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് റിയാസ് ഖാൻ.
“യങ്ങ് ഹീറോ പടങ്ങളൊന്നുമില്ലാത്ത കാലത്താണ് ഞാൻ സിനിമയിൽ വന്നത് . ലൗ സ്റ്റോറികൾ തന്നെ സിനിമയിൽ വിരളമായിരുന്നു. അങ്ങനെയുള്ള ചിത്രങ്ങൾ വരുന്നുണ്ടെങ്കിൽ തന്നെ വിനീതായിരിക്കും അതിലെ നായകൻ.” റിയാസ് ഖാൻ തുടർന്നു.
“ആ കാലഘട്ടത്തിലാണ് ഞാൻ ഹരിഹരൻ സാറിൻ്റെ വീട്ടിൽ പോകുന്നത് . ഹരിഹരൻ സാർ മുമ്പും എന്നെ കണ്ടിട്ടുള്ളതാണ് . അതുകൊണ്ട് ചെല്ലുന്നതിന് മുമ്പ് തന്നെ സാർ മനസ്സിൽ ഫിക്സ് ചെയ്തു ഞാനാണ് അടുത്ത പടത്തിലെ നായകനെന്ന്. അന്ന് അദ്ദേഹത്തിൻ്റെ ഓഫീസിൽ ചെന്ന് കാണുകയും ഫോട്ടോഷൂട്ടടകം ചെയ്യുകയും ചെയ്തു. പക്ഷേ ഫിക്സായ കാര്യം ഞാനറിഞ്ഞിരുന്നില്ല.”
“പിന്നീടൊരിക്കിൽ വീണ്ടും എന്നെ വിളിപ്പിച്ച് ഫോട്ടോഷൂട്ട് നടത്തി . ഇതിനെല്ലാം ശേഷമാണ് ഞാൻ ശരിക്കുള്ള കഥ അറിഞ്ഞത്. അദ്ദേഹം ഓരോ ഹീറോയിനുകളെ കണ്ടെത്തി എനിക്കൊപ്പം മാച്ചാവുന്നുണ്ടോ എന്ന് നോക്കുകയായിരുന്നു. ആദ്യം കണ്ടെത്തിയ ഹീറോയിനും മാച്ചായില്ല പിന്നീട് വന്ന ഒരു ഹീറോയിനും മാച്ചായില്ല. അങ്ങനെ അത് നീണ്ടു പോവുകയായിരുന്നു.”
“അവസാനം രംഭ ഹീറോയിനായി. അപ്പോഴും ചേരുന്നില്ല. കാര്യമെന്തെന്നാൽ എനിക്ക് ആ പ്രായത്തിനൊത്തുള്ള ലുക്കല്ലായിരുന്നു. ഒരു 14, 15 വയസ്സിൽ കൂടുതൽ എന്നെ കണ്ടാൽ തോന്നില്ലായിരുന്നു. അതുകൊണ്ട് ആ 21-22 വയസ്സുകാരുമായി ഞാൻ ഒരിക്കലും ചേരില്ല. അങ്ങനെ ആ കഥാപാത്രം വിനീതിലേക്ക് എത്തുകയായിരുന്നു .ആ ചിത്രമാണ് സൂപ്പർ ഹിറ്റായി മാറിയ സർഗ്ഗം. പക്ഷേ ഹരിഹരൻ സാർ എപ്പോൾ കണ്ടാലും പറയും സർഗ്ഗത്തിലെ ആദ്യ ഹീറോ ആകേണ്ടിയിരുന്നത് ഞാനായിരുന്നുവെന്ന്. ” റിയാസ് ഖാൻ പറഞ്ഞു .
അഭിമുഖത്തിന്റെ പൂര്ണ്ണ രൂപം കാണാം:
Recent Comments