തെന്നിന്ത്യന്‍ താരം പ്രകാശ് രാജിന് സിനിമ ചിത്രീകരണത്തിനിടെ കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. ചെന്നൈയില്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന ധനുഷിന്റെ ‘തിരുചിട്രംബല’ എന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണവേളയിലായിരുന്നു സംഭവം.
വീഴ്ചയില്‍ അദ്ദേഹത്തിന്റെ കൈക്കാണ് പരിക്കേറ്റത്.
തുടര്‍ന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കൈക്ക് ശസ്ത്രക്രിയ ആവശ്യമായതിനാല്‍ ഹൈദരബാദിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. അവിടുത്തെ പ്രമുഖ ഓര്‍ത്തോപീഡിക് സര്ജന് ഡോ. ഗുരുവ റെഡ്ഡിയാണ് പ്രകാശ് രാജിനെ ചികിത്സിക്കുക.
A small fall.. a tiny fracture.. flying to Hyderabad into the safe hands of my friend Dr Guruvareddy for a surgery. I will be fine nothing to worry .. keep me in your thoughts 😊😊😊🤗🤗🤗
— Prakash Raj (@prakashraaj) August 10, 2021
ഈ വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തിയത്.
‘ഒരു ചെറിയ വീഴ്ച. ഒരു ചെറിയ പൊട്ടല്‍. ശസ്ത്രക്രിയക്ക് വേണ്ടി എന്റെ സുഹൃത്ത് ഡോ. ഗുരുവ റെഡ്ഡിയുടെ സുരക്ഷിത കരങ്ങളില്‍ എത്താന്‍ ഹൈദരാബാദിലേക്ക് പോകുന്നു. ഞാന്‍ സുഖപ്പെടും. വിഷമിക്കാന്‍ ഒന്നും തന്നെ ഇല്ല. നിങ്ങളുടെ ആലോചനകളില്‍ എന്നെ ഉള്‍പ്പെടുത്തുക’ ട്വീറ്റിലൂടെ അദ്ദേഹം അറിയിച്ചു.
Recent Comments