‘ജന്മംകൊണ്ട് എനിക്ക് കിട്ടിയ ഒരു ഉടുപ്പ് ഞാനിന്ന് വലിച്ചെറിയുകയാണ്. ഇന്ത്യയ്ക്കെതിരായി് ആയിരക്കണക്കിന് ചിരിക്കുന്ന ഈമോജികള്‍ ഇട്ടവര്ക്കുള്ള എന്റെ ഉത്തരമാണത്. ഇന്ന് മുതല്‍ ഞാന്‍ മുസ്ലീമല്ല, ഭാരതീയനാണ്. ഞാനും എന്റെ കുടുംബവും തീരുമാനിച്ചു കഴിഞ്ഞു.’ സംവിധായകന് അലി അക്ബര്‍ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് പറഞ്ഞു.
ഇന്ത്യയുടെ സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിച്ച്, സാമൂഹ്യമാധ്യമങ്ങളിലടക്കം ചിരിക്കുന്ന ഈമോജികളിട്ടവരോടുള്ള പ്രതിഷേധമെന്ന നിലയിലാണ് താന്‍ മുസ്ലീം മതം ഉപേക്ഷിക്കുന്നുവെന്നാണ് അലി അക്ബര്‍ പറഞ്ഞത്. ഇത് താന്‍ തനിച്ചെടുത്ത തീരുമാനമല്ലെന്നും കുടുംബമടക്കം മുസ്ലീംമതം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്ന് പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍തമ്പിയും അഭിപ്രായപ്പെട്ടിരുന്നു.
‘ഭാരതീയരായ നമുക്കെല്ലാവര്‍ക്കും ഇന്ന് കറുത്ത ദിനമാണ്. നമ്മുടെ സര്വ്വസൈന്യാധിപനടക്കം പതിമൂന്ന് പേര് ഈ ഭൂമിയില്‍ വിട്ടുപോയിരിക്കുകയാണ്. രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഒരു ഉദ്യോഗസ്ഥന്റെ മരണം ആഘോഷിക്കുന്നത് അത്യന്തം ദുഃഖമുണ്ടാക്കി. ഇത്തരക്കാരെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. ഇവര്‍ക്കെതിരെ പോലീസ് കേടുക്കണം. രാജ്യദ്രോഹികളെ സമൂഹത്തുനിന്ന് ഒറ്റപ്പെടുത്തണം.’ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
Recent Comments