വൈക്കത്ത് ഏറെ സന്തോഷകരമായ ജീവിതം ആസ്വദിക്കുകയാണ് താനെന്ന് നടന് ബാല. ഭാര്യ കോകിലയ്ക്കൊപ്പം വൈക്കത്ത് ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
‘ഇപ്പോള്‍ ഞാന്‍ സന്തോഷവാനായിരിക്കുന്നു. കൊച്ചിയില്‍ ആയിരുന്നപ്പോള്‍ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. കോകില എന്റെ ജീവിതത്തിലേയ്ക്ക് വന്നപ്പോള്‍ അവള്‍ക്ക് പല സംശയങ്ങളും പേടിയും ഉണ്ടായിരുന്നു. വൈക്കത്ത് വന്നപ്പോള്‍ അതെല്ലാം മാറി. വൈക്കത്തേയ്ക്ക് ആരെയും ഞാന്‍ ക്ഷണിക്കുന്നില്ല. ഞാന്‍ വേറൊരു ലോകത്താണ് ഇപ്പോള്‍ ജീവിക്കുന്നത്. എനിക്കൊരു വിഷമം ഉണ്ട്. വേറെ ഒന്നുമല്ല, കണക്കെടുത്ത് നോക്കുന്നതുമല്ല. ഇത്രയും നാള് നിങ്ങളെ എല്ലാവരെയും ഞാന്‍ ഇത്രയേറെ സ്നേഹിച്ചപ്പോള്‍ ഒരു നിമിഷം കൊണ്ടാണ് ഞാന്‍ അന്യനായി പോയത്. പക്ഷേ ഇവിടെ അങ്ങനല്ല.
ഇവിടം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഗ്രാമപ്രദേശമാണ്. സിറ്റി ബഹളമൊന്നും ഇല്ല. ഇവിടെ ഞാന്‍ സ്കൂള്‍ കെട്ടുന്നു. പല രോഗികളെ സഹായിക്കുന്നു. കുടുംബശ്രീ ആളുകളെ സഹായിക്കുന്നു. നമ്മള് ഏത് ഭൂമിയില്‍ കാല് ചവിട്ടിയാലും അത് നല്ലതായിരിക്കണം. ഞാന്‍ ആരെയും ദ്രോഹിച്ചിട്ടില്ല. നല്ലതു മാത്രമേ എല്ലാവര്ക്കും ചെയ്തിട്ടുള്ളൂ. ആ വിഷമത്തിലാണ് കൊച്ചിയില്‍നിന്നും ഞാന്‍ മാറിയത്. എന്നെ മനസ്സിലാക്കുന്നവര്‍ മനസ്സിലാക്കട്ടെ. ഒരു ഞായറാഴ്ച മാത്രം എന്നെക്കാണാന്‍ എത്ര പേരാണ് അവിടെ വന്നുകൊണ്ടിരുന്നത്. ബാല ചേട്ടാ, ഇനി ആര് ഞങ്ങളെ നോക്കും എന്ന് പലരും വിളിച്ചു പറയുന്നു. എന്റരികില്‍ വരുന്നവരെ ഇനിയും സഹായിക്കും. ഞാന്‍ ഇപ്പോള്‍ ഒരു സ്വര്‍ഗ്ഗത്തിലാണ് ഇരിക്കുന്നത്.’ ബാല പറഞ്ഞു.
Recent Comments