നാല് പതിറ്റാണ്ടായി സിനിമാ മേഖലയിൽ സജീവമായ താരമാണ് സന്തോഷ് കെ നായർ. മോഹൻലാലിനൊപ്പം എം ജി കോളേജിൽ പഠിച്ചപ്പോൾ ഉള്ള ഓർമകൾ കാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹമിപ്പോൾ.
സന്തോഷ് ബി.എസ്.സി. മാത്തമാറ്റിക്സും, മോഹൻലാൽ കൊമേഴ്സും ആണ് പഠിച്ചത്. “പ്രീഡിഗ്രി ഞാനും മോഹൻലാലും ഒന്നിച്ചായിരുന്നു. അതിന് ശേഷം എഞ്ചിനിയറിങ് പഠിക്കാൻ തീരുമാനിച്ച് ഞാൻ ചിന്മയയിൽ ചേർന്നു. എന്നാൽ ഒരു വർഷത്തിനകം അത് എന്റെ വഴി അല്ലെന്ന് മനസ്സിലായി, ഒടുവിൽ ബി.എസ്.സി. മാത്തമാറ്റിക്സിലേക്ക് മാറി. അതോടെ, ലാൽ ഒരു വർഷം സീനിയർ ആയി. വയസ്സിൽ വലിയ വ്യത്യാസമൊന്നുമില്ല, നാലഞ്ച് മാസത്തെ വ്യത്യാസമുള്ളു.
ഞാൻ അവിടെ മാഗസിൻ എഡിറ്റൊറൊക്കെയായിരുന്നു. ബുളറ്റിൽ കറക്കവും ബഹളവുമൊക്കെയായി ഒരു ഹീറോ കളിയൊക്കെ തന്നെയായിരുന്നു. ഞാൻ ഡി.എസ്.യുവിലായിരുന്നു. അന്ന് എൻ എസ് എസിന് “എൻ ഡി പി” എന്നൊരു പാർട്ടി ഉണ്ടായിരുന്നു. അതിൻ്റെ വിദ്യാർത്ഥി സംഘടനയാണ്. എ. ബി. വി.പി അല്ല. എ.ബി.വി.പി അന്നുണ്ട് പക്ഷെ ഇലക്ഷന് നിൽക്കില്ല. ഇലക്ഷന് മത്സരിക്കാൻ വേണ്ടി ഡി. എസ് യിലായി. അന്ന് മുതൽ സംഘടന പ്രവർത്തനങ്ങളിലുള്ളയാളാണ് ഞാൻ. ശിക്ഷനും മുഖ്യശിക്ഷനുമൊക്കെയായി. സിനിമയിൽ വന്നതോടെ കുറച്ച് ദിവസമേ മുഖ്യശിക്ഷനായി ഇരിക്കാൻ കഴിഞ്ഞുള്ളു. കോളേജിൽ ഞാൻ പാർട്ടിയുടെ പ്രസിഡൻ്റായിരുന്നു. നാലഞ്ച് പേരെ അന്ന് പാർട്ടിയിൽ ഉണ്ടായിരുന്നുള്ളു.
ലാലു അന്ന് എസ്.എഫ്.ഐ യുടെ ഭാഗമായിരുന്നു. ഇന്നത്തെ പോലെ തന്നെയായിരുന്നു അന്നും. അവർക്ക് അവരുടേതായ ആശയങ്ങളും അഭിപ്രായങ്ങളും ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുമായോ ഞങ്ങളുടെ പാർട്ടിയുമായോ വലിയ പ്രശ്നങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞു.
Watch Interview
Recent Comments