‘ഇപ്പോഴും ഒരുപാട് ഡയറക്ടേഴ്സിന്റെ അടുത്ത് ഞാന്‍ ചാന്‍സ് ചോദിക്കാറുണ്ട്. 1983, ആട്, കുറുപ്പ് തുടങ്ങിയ ഹിറ്റുകള്‍ എനിക്ക് ചാന്‍സ് ചോദിച്ച് കിട്ടിയതാണ്. അവസരം ചോദിക്കുക എന്നത് ഒരു അഭിനേതാവ് എന്ന നിലയില്‍ നിലനില്‍പ്പിന്റെകൂടി ഭാഗമാണ്. അതുകൊണ്ടുതന്നെ അവസരം ചോദിക്കുന്നതില്‍ ഒരു മടിയും തോന്നിയിട്ടില്ല. ഇനിയും അത് തുടര്‍ന്നുകൊണ്ടേയിരിക്കും. ഒരുപാട് തവണ ചോദിച്ചിട്ടും ഇതേവരെ കിട്ടാതെ പോയത് സത്യന് അന്തിക്കാട് സാറിന്റെ സിനിമയാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് വലിയ ആഗ്രഹമാണ്.’ സൈജു കുറുപ്പ് കാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
‘അവസരം ചോദിച്ച് ലഭിക്കാതെ പോയ സിനിമകളെകാള്‍ ഏറെ വിഷമിപ്പിക്കുന്നത് നഷ്ടപ്പെട്ടുപോയ സിനിമകളാണ്. ‘ചാന്ത് പൊട്ടി’ലെ ഇന്ദ്രജിത്ത് ചെയ്ത വില്ലന്‍ വേഷവും ‘സിറ്റി ഓഫ് ഗോഡി’ല്‍ രാജീവ് പിള്ള ചെയ്ത കഥാപാത്രവും ‘സപ്തമ ശ്രീ തസ്കര’യിലെ സുധീര്‍ കരമന ചെയ്ത ലീഫ് വാസുവും. അതോടൊപ്പം ‘ആര്‍ക്കറിയാം’ സിനിമയില്‍ ഷറഫുദ്ദീന് ചെയ്ത ക്യാരക്ടറും എനിക്കുവേണ്ടി നിശ്ചയിച്ചിരുന്നവയായിരുന്നു. ഓരോ അരിമണിയിലും അത് കഴിക്കാന്‍ അര്‍ഹതപ്പെട്ട ആളുടെ പേര് എഴുതിയിട്ടുണ്ട് എന്ന് പറയുന്നതുപോലെ, ഡേറ്റിന്റെ ക്ലാഷ് മൂലം എനിക്ക് ആ കഥാപാത്രങ്ങള്‍ നഷ്ടപ്പെടുകയായിരുന്നു.’
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം:
Recent Comments