കൈലാഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് അര്ജുന് ബോധി ദ ആല്‍ക്കെമിസ്റ്റ്. എ.ആര്. കാസിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ചിത്രത്തിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന് എ.ആര്. കാസിം.

ആ ഒരു കഥാപാത്രത്തിന് വേണ്ടി പുതുമുഖങ്ങളെ ഞങ്ങള്‍ അന്വേഷിച്ചിരുന്നു. പക്ഷേ തൃപ്തികരമായി ആരെയും കിട്ടിയില്ല. അങ്ങനെയാണ് കൈലാഷിലേക്ക് വരുന്നത്. കൈലാഷ് പത്ത് മുപ്പത് സിനിമകളുടെ പരിചയസമ്പത്തുള്ള നടനാണ്. സായി കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകനായിട്ടാണ് കൈലാഷ് വേഷമിടുന്നത്. ആ കഥാപാത്രത്തിനോട് നീതി പുലര്‍ത്താന്‍ കൈലാഷിന് ഉറപ്പായും കഴിയും എന്ന ബോധ്യത്തില്‍ നിന്നാണ് ഞങ്ങള്‍ അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്.

ശാസ്ത്രവും വിശ്വാസവും ഇടകലരുന്ന ഒരു കഥയാണിത്. ലോകത്തിന് നന്മയുണ്ടാകണം എന്നാഗ്രഹിക്കുന്ന ആത്മീയജ്ഞാനമുള്ള സായികുമാറിന്റെ മകനായ അര്ജുന് ബോധിയായിട്ടാണ് കൈലാഷ് അഭിനയിച്ചിരിക്കുന്നത്. അയാള്‍ അമേരിക്കയിലേക്ക് റിസര്‍ച്ച് ചെയ്യാന്‍ പോയി ലോകനന്മയ്ക്കായി ഒരു കണ്ടുപിടിത്തം നടത്തുകയാണ്. എന്നാല്‍ ഇത് വാണിജ്യ താല്പര്യമുളള ദുഷ്ടശക്തികള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. അവരുമായിട്ടുള്ള നായകന്റെ അനന്തര സംഘര്‍ഷങ്ങളിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്.

തീര്‍ച്ചയായും. കാട്ടില്‍ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ഗുഹയെല്ലാം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വലിയ സെറ്റിടേണ്ടി വന്നു. അതുമാത്രമല്ല കൈലാഷിനെ ചിത്രത്തില്‍ വെറൊരു ഗെറ്റപ്പിലാണ് കാണിക്കുന്നത്.

ഞാന്‍ മുമ്പ് ചെയ്ത സിനിമയുടെ ഗ്രാഫിക്സെല്ലാം കണ്ടിട്ടാണ് ദിവാകരന് കോമല്ലൂര്‍ എന്ന ഈ ചിത്രത്തിന്റെ നിര്‍മാതാവ് എന്നെ ഈ ചിത്രം ചെയ്യാന്‍ സമീപിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെയാണ് കഥയും. പിന്നീട് ആ കഥയെ ഞങ്ങള്‍ വികസിപ്പിച്ചെടുത്തതാണ്. ചിത്രത്തിലെ ഗാനങ്ങളെല്ലാം എഴുതിയിരിക്കുന്നതും അദ്ദേഹമാണ്. വളരെ നന്നായിട്ട് എല്ലാ ഗാനങ്ങളും വന്നിട്ടുണ്ട്. ഭാവിയുടെ വാഗ്ദാനമാണ് ദിവാകരന് കോമല്ലൂര്‍.

എല്ലാ രീതിയിലും വ്യത്യസ്തമായ ഒരു ചിത്രമാണിത്. കോസ്റ്റ്യൂമാണെങ്കിലും അവതരണമാണെങ്കിലും മലയാള സിനിമയില്‍ കണ്ടുവരുന്ന ഒരു ശൈലിയല്ല. മലയാളത്തില്‍ ഇങ്ങനൊരു ചിത്രം ചിന്തിക്കാന്‍ പറ്റില്ല. എല്ലാ ലാംഗ്വേജിലും റീമേക്ക് ചെയ്ത് പോകാന്‍ സാധ്യതയുള്ള ചിത്രമാണിത്.


Recent Comments