‘കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരപരിപാടികള്‍ക്കൊപ്പം ഞാനും എന്നുമുണ്ടായിരുന്നു. അവരുടെ കണ്ണുനീര് ഒപ്പേണ്ടത് എന്റെകൂടി കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന്റെ ഭാഗമായിട്ടാണ് 2017 ല്‍ ഞങ്ങള്‍ ഒപ്പുമരം എന്നൊരു സമരപരിപാടി സംഘടിപ്പിച്ചത്. ഒരു ദുഃഖവെള്ളിയാഴ്ച ദിവസം പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ആബാലവൃദ്ധം വിശ്വാസികളില്‍നിന്നും ഞങ്ങള്‍ ഒപ്പ് ശേഖരിച്ചു. അങ്ങനെ ഒരു ഒപ്പുമരം സൃഷ്ടിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പുറംലോകത്തെത്തിക്കാന്‍ ഞങ്ങള്‍ നടത്തിയ ഒരു സമരമാര്‍ഗ്ഗമായിരുന്നു അത്. പിന്നീടെന്റെ നാട്ടുകാരും പ്രകൃതിസ്നേഹികളും ചേര്‍ന്ന് കാസര്‍ഗോട്ടെ വിഷം പുരണ്ട കശുമാവുകള്‍ക്ക് പകരം വേപ്പുമരം വെച്ചുപിടിപ്പിച്ചു. അങ്ങനെ വലിയ ഒരു വേപ്പുകാട് തന്നെ അവര്‍ സൃഷ്ടിച്ചു. ഇപ്പോഴും അവിടുത്തെ ജനങ്ങളുടെ ദുരിതങ്ങള്‍ ഒഴിയുന്നില്ല. സെക്രട്ടറിയേറ്റ് നടയില്‍ അവര്‍ നിരാഹാരം തുടരുകയാണ്. അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദയാബായി എന്ന അമ്മയും എത്തിയിട്ടുണ്ട്. ആ അമ്മയെയും എനിക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ല. അതാണ് അവരുടെ മുന്നില്‍ ഞാനൊരു ഏകാംഗനാടകം ചെയ്തത്. വളരാന്‍ കൊതിച്ചൊരു ചെടിയുടെ മേല്‍ വിഷം തളിക്കുമ്പോള്‍ അത് നശിച്ചു പോകുന്നതാണ് ഞാന്‍ ആ നാടകത്തിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചതും. അവരുടെ സമരമാര്‍ഗ്ഗത്തോട് ഐക്യപ്പെടാന്‍ കലയല്ലാതെ മറ്റൊരു ഭാഷയില്ല.’ അലന്‍സിയര്‍ കാന്‍ ചാനലിനോട് പറഞ്ഞു.
അലന്‍സിയന്‍ അവതരിപ്പിച്ച ഏകാങ്കനാടകം
Recent Comments