മലയാളികളുടെ ഇഷ്ട നടനാണ് ദേവന്. സുന്ദരനും സൗമ്യനുമായ അനവധി വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ കലാകാരന്. നായകനായും ഉപനായകനായും കഴിവ് തെളിയിച്ചിട്ടുള്ള പ്രതിഭ. ആര്‍ത്ത് അട്ടഹസിക്കുന്ന പരുക്കന്‍ വില്ലന്മാര് വാണിരുന്ന മലയാള സിനിമയിലേയ്ക്ക് വ്യത്യസ്തമായി സൗമ്യതയോടും പുഞ്ചിരിയോടും പ്രതിനായകവേഷങ്ങള്‍ കൈകാര്യം ചെയ്ത് മുന്‍നിരയിലെത്തിയ നടനാണ് ദേവന്.
1984 ല്‍ വെള്ളിത്തിരയിലെത്തിയ ‘വെള്ളം’ എന്ന സിനിമ നിര്‍മ്മിച്ചുകൊണ്ടായിരുന്നു ദേവന്റെ മലയാള സിനിമയിലേയ്ക്കുള്ള ചുവടുവയ്പ്. പ്രതിഭാധനരായ എം.ടിയോടും ഹരിഹരനോടുമൊപ്പമായിരുന്നു തുടക്കം. അക്കാലത്ത് ഏറ്റവും താരമൂല്യമുള്ള പ്രേംനസീര്‍, മധു, ശ്രീവിദ്യ, കെ.ആര്. വിജയ, ബാലന് കെ. നായര്‍, മേനക, സത്താര്‍ എന്നിവര്‍ അഭിനയിച്ച സിനിമയായിരുന്നു അത്. വെള്ളം തീയേറ്ററിലെത്തിക്കാന്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് യൂട്യൂബ് ചാനലായ കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.
കൂട്ടത്തില്‍ തന്നെ ഏറെ വേദനിപ്പിച്ച സംഭവംകൂടി പങ്കുവയ്ക്കുകയായിരുന്നു. 2021 ല്‍ പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം എന്ന സിനിമയുടെ കാര്യം പറയുമ്പോള്‍ അദ്ദേഹം വികാരാധീനനായി.
‘2021 ല്‍ റിലീസായ വെള്ളം എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്ട്രോളര് എന്നെ വിളിച്ചിരുന്നു. ജയസൂര്യ നായകനായി ഒരു സിനിമ വരുന്നുണ്ടെന്നും അതിന് ചേട്ടന്റെ ‘വെള്ളം’ എന്ന സിനിമയുടെ ടൈറ്റില്‍ തന്നെ ഉപയോഗിക്കട്ടേയെന്നും ചോദിച്ചിരുന്നു. എനിക്ക് ലീഗലായിട്ട് അതിന്റെ പേരില്‍ റൈറ്റൊന്നുമില്ല. കാലങ്ങള്‍ കഴിഞ്ഞില്ലേ, ആര്‍ക്ക് വേണേലും ആ ടൈറ്റില്‍ ഉപയോഗിക്കാം. പക്ഷേ ആ പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് ഞാന്‍ പറഞ്ഞത് വെള്ളം എന്ന സിനിമ എനിക്ക് നല്കിയ ഒരു മേല്‍വിലാസമുണ്ട്. അതിന്റെ നിര്‍മ്മാതാവ് എന്ന മേല്‍വിലാസം. പഴയ തലമുറയില്‍പ്പെട്ട പലരും ഇന്നും വിളിക്കുന്നത് ‘വെള്ളം പിടിച്ച ദേവനെ’ന്നാണ്. അത് നഷ്ടപ്പെട്ട് പോകുന്നുവെന്ന വേദന എനിക്കുണ്ട്. താങ്കള്‍ അത് പുതിയ സിനിമയുടെ പ്രവര്‍ത്തകരോട് പറയണം. മറ്റെന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് ആലോചിക്കുക. ലീഗലായിട്ടോ, മറ്റോ ഒരു തലവേദനയ്ക്കോ ഞാന്‍ ഇല്ല. ആ ടൈറ്റില്‍ നിങ്ങള്‍ക്ക് എടുക്കാം. അതിനുള്ള അവകാശവും നിങ്ങള്‍ക്കുണ്ട്. പക്ഷേ ഒരാളുടെ വേദന ‘വെള്ള’ത്തിന്റെ പിന്നിലുണ്ട്.’
‘പിന്നീട് അതിന്റെ ചിത്രീകരണം തുടങ്ങിയതായി ഞാന്‍ അറിഞ്ഞു. പക്ഷേ എന്നെ വേദനിപ്പിച്ചത് അതൊന്നുമായിരുന്നില്ല. ആ ചിത്രത്തില്‍ നായകനായി അഭിനയിച്ച ജയസൂര്യ അത് മനസ്സിലാക്കേണ്ടതായിരുന്നു. അദ്ദേഹം അങ്ങനെയൊരു ടൈറ്റിലില്‍ സിനിമ ചെയ്യുമ്പോള്‍ അറ്റ്ലീസ്റ്റ് എന്നെ ഒന്ന് വിളിക്കണമായിരുന്നു. ജയന് അങ്ങനെ ചെയ്യാത്തതിന്റെ ദുഃഖം ഇന്നും എനിക്ക് വേദനയാണ്.’
ജയസൂര്യയുടെ പക്കല്‍നിന്നും അങ്ങനെയൊരു പ്രതീക്ഷിച്ചിരുന്നോ എന്ന് അവതാരകനായ സുരേഷ് കുമാറിന്റെ ചോദ്യത്തിന് അദ്ദേഹം നല്കിയ മറുപടി ഇങ്ങനെ. ‘അത് ജയന് ചെയ്യേണ്ടതല്ലേ. അങ്ങനെ ചെയ്യാത്തതിന്റെ വേദന എന്റെയുള്ളില്‍ ഉണ്ട്.’
ദേവനുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം കാണാം:
PART 1
Recent Comments