‘ഞാന്‍ എന്ന വ്യക്തിക്ക് ഡബ്ല്യുസിസിയുടെ ആവശ്യമില്ല. ഇന്നോളം ഒരു സംഘടനയുടെയും പിന്തുണയ്ക്കുവേണ്ടി ഞാന്‍ കാത്തിരുന്നിട്ടുമില്ല. എനിക്ക് പ്രശ്നങ്ങള്‍ നേരിട്ടപ്പോഴെല്ലാം ഞാന്‍ തനിച്ചുനിന്ന് ഫൈറ്റ് ചെയ്യുകയായിരുന്നു.’ മലയാള സിനിമയില്‍ ഡബ്ല്യുസിസിയുടെ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് ശ്വേതാമേനോന്റെ നേരിട്ടുള്ള മറുപടിയായിരുന്നു ഇത്. കാന്‍ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ശ്വേതാമേനോന് തന്റെ നിലപാട് വ്യക്തമാക്കിയത്.
ശ്വേതയുടെ വാക്കുകളിലൂടെ…
‘നിത്യജീവിതത്തിലും എനിക്ക് ഒരുപാട് പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. അപ്പോഴൊന്നും ഒരു സംഘടനയുടെയും സപ്പോര്ട്ടിനുവേണ്ടി ഞാന്‍ കാത്തിരുന്നിട്ടില്ല. അവരുടെ സപ്പോര്ട്ടുണ്ടെങ്കിലേ എനിക്കതിനെ നേരിടാന്‍ കഴിയൂ എന്നും തോന്നിയിട്ടില്ല. ഞാന്‍ ഫൈറ്റ് ചെയ്തതെല്ലാം നേരിട്ടായിരുന്നു. അതാണെന്റെ രീതിയും. ഇനി മറ്റു ചിലര്‍ക്ക് സംഘടനയിലൂടെ മാത്രമേ അത്തരം പ്രശ്നങ്ങളെ നേരിടാന്‍ കഴിയൂ എന്നുണ്ടെങ്കില്‍ അതിനെയും ബഹുമാനിക്കുന്നു. വ്യക്തിപരമായി എന്നെപ്പോലൊരാള്‍ക്ക് ഡബ്ല്യുസിസിയുടെ ആവശ്യമില്ല. ഒരു കുടുംബമാകുമ്പോള്‍ പ്രശ്നങ്ങളുണ്ടാവുക സ്വാഭാവികമാണ്. അത് ഏത് രീതിയില്‍ പരിഹരിക്കണമെന്ന് തീരുമാനിക്കേണ്ടത് അവരവര്‍ തന്നെയാണ്.’ ശ്വേത പറഞ്ഞു.
ഒരര്‍ത്ഥത്തില്‍ മഞ്ജുവാര്യര്‍ക്ക് വേണ്ടിയാണ് ഡബ്ല്യുസിസി ഉണ്ടായത്. ഇന്നവര്‍ ആ സംഘടനയില്‍ ഇല്ലെന്നുള്ളത് മറ്റൊരു വിധിവൈപരിത്യമാകാം. ഡബ്ല്യുസിസി ഉണ്ടാകുന്നതിനുമുമ്പ് മഞ്ജുവാര്യരുടെ പിന്നില്‍ ഉരുക്കുപോലെ നിന്ന ചിലരുണ്ടായിരുന്നു. അതില്‍ പ്രധാനിയായിരുന്നു ശ്വേതാമേനോന്. മഞ്ജുവിന്റെ നിലപാടുകളോട് തെറ്റി ശ്വേത അവരില്‍നിന്ന് അകലുകയും ചെയ്തു. പിന്നീടായിരുന്നു ഡബ്ല്യുസിസിയുടെ പിറവി. അതിനുശേഷവും തനിക്ക് ഡബ്ല്യുസിസിയുടെ പിന്തുണ വേണ്ടെന്ന് പറയുന്നതിലൂടെ തന്റെ നിലപാടില്‍ വെള്ളം ചേര്ക്കാനില്ലെന്നാണ് ശ്വേത അടിവരയിട്ട് പറയുന്നത്.
ശ്വേതയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ്ണ വീഡിയോ….
Recent Comments