‘അന്‍പുസെല്‍വന്‍’ എന്ന ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നില്ലെന്ന് വ്യക്തമാക്കി സംവിധായകന് ഗൗതം മേനോന്. ചിത്രത്തിന്റെ പോസ്റ്റര്‍ പെട്ടന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു. സംവിധായകന് പാ രഞ്ജിത്ത് ഉള്‍പ്പടെയുള്ളവര്‍ ട്വിറ്ററിലൂടെ ചിത്രം പങ്കുവെച്ചിരുന്നു. ‘ദി കോപ് ഡെവിൾ’ എന്ന ടാഗ് ലൈനോടെ ഉള്ള പോസ്റ്റർ ആണ് ഇപ്പോൾ വിവാദമായത്.
എന്നാല്‍ ഇത് കണ്ടിട്ട് ഞെട്ടലുണ്ടാക്കുന്നുവെന്നും ഇത്തരത്തില്‍ ഒരു ചിത്രത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ഗൗതം മേനോന് ട്വീറ്റ് ചെയ്തു.
‘ഈ വാര്‍ത്തയെന്നെ ഞെട്ടിച്ചു. ഞാന്‍ അഭിനയിക്കുന്നുവെന്ന് പറയപ്പെടുന്ന ഈ സിനിമ ഏതാണെന്ന് എനിക്കറിയില്ല. പോസ്റ്ററില്‍ പറഞ്ഞിരിക്കുന്ന സംവിധായകനെ അറിയുകയോ കാണുകയോ ചെയ്തിട്ടില്ല. വലിയ വലിയ ആളുകളെക്കൊണ്ട് ഈ പോസ്റ്റര്‍ ട്വീറ്റ് ചെയ്യിക്കാന്‍ നിര്‍മാതാവിന് സാധിച്ചു. ഇത്തരമൊരു കാര്യം എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുമെന്നത് ഭയപ്പെടുത്തുന്നു..’ ഗൗതം മേനോന് ട്വീറ്റ് ചെയ്തു.
This is shocking & news to me.I have no idea what this film is that I’m supposed to be acting in.I don’t know or haven’t met the director whose name is on this poster.Producer has got big names to tweet this. It’s shocking & scary that something like this can be done so easily. https://t.co/CnMaB3Qo90
— Gauthamvasudevmenon (@menongautham) November 3, 2021
ഗൗതം മേനോന്റെ പ്രതികരണം വന്നതോടെ പാ. രഞ്ജിത് ഉള്‍പ്പടെയുള്ളവര്‍ ട്വീറ്റ് പിന്‍വലിച്ചു. എ. വിനോദ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഗൗതം മേനോന് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
നിലവിൽ ചിമ്പുവിനെ നായകനാക്കി ഒരുക്കുന്ന ‘വെന്ത് തനിന്തത് കാട്’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഗൗതം മേനോന്.
Recent Comments