നിര്‍മ്മാതാവെന്ന നിലയിലാണ് എം.എ. നിഷാദ് മലയാള ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സംവിധായകനായി. ഇപ്പോള്‍ തിരക്കുള്ള അഭിനേതാവും. ‘അയ്യര്‍ കണ്ട ദുബായ്’ എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളിലാണ് അതിന്റെ സംവിധായകന് കൂടിയായ നിഷാദ് ഇപ്പോള്‍.
ഇതിനിടയിലാണ് ‘വിവേകാനന്ദന് വയറലാണ്’ എന്ന കമല്‍ ചിത്രം നിഷാദിനെ തേടി എത്തുന്നത്. ഇതിന്റെ സന്തോഷം തന്റെ ഫേസ് ബുക്ക് പേജിലൂടെ അദ്ദേഹം പങ്കുവെച്ചിരുന്നു. ഷൈന്‍ ടോം ചാക്കോയും ഗ്രേസ് ആന്റണിയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ പിതാവിന്റെ കത്തുമായി, ഭൂമിഗീതം എന്ന സിനിമയുടെ ലൊക്കേഷനില്‍ കമല്‍സാറിനെ കാണാന്‍ പോയത് ഇന്നും ഓര്‍മ്മയിലുണ്ട്. അന്ന് അദ്ദേഹത്തിന്റെ അസിസ്റ്റന്റുകള്‍ ചെയ്യുന്ന കഠിനമായ ജോലികള്‍ കണ്ടിട്ട് ആ കത്ത് കീറികളഞ്ഞ് ഞാന്‍ തിരിച്ച് പോരുകയായിരുന്നു. അതിനു ശേഷമാണ് സിനിമ പഠിക്കാന്‍ നിര്‍മ്മാതാവാകുന്നത്. ഇതിനിടെ കമല്‍സാറിനൊപ്പം പല സെമിനാറുകളിലും ചര്‍ച്ചകളിലും പങ്കെടുത്തിരുന്നു. പിന്നീട് ചലച്ചിത്ര അക്കാദമി ചെയര്‍മാനായപ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.’
‘ഞാന്‍ ഇതുവരെ ഒരു ഡയറക്ടറിന്റെയും കീഴില്‍ വര്‍ക്ക് ചെയ്യ്തിട്ടില്ല. അങ്ങനെ ആഗ്രഹിച്ചിട്ടുണ്ടങ്കില് അത് കമല്‍ സാറിന്റെ കീഴിലാണ്. അതുക്കൊണ്ട് തന്നെ കമല്‍ സാറിന്റെ കോള്‍ വന്നപ്പോള്‍ ഒന്നും നോക്കാതെ ഓക്കെ പറഞ്ഞു. ലാല്‍ ജോസ്, ആഷിക് അബു, റോഷന് ആന്‍ഡ്രൂസ്, ദിലീപ്, ഷൈന്‍ ടോം ചാക്കോ എന്നിങ്ങനെ കമല്‍സാറിന്റെ എല്ലാ ശിഷ്യന്മാരും വലിയ നിലയില്‍ എത്തിയവരാണ്. അതുകൊണ്ട് തന്നെ ചെറിയ റോള്‍ ആണെങ്കിലും കമല്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ കിട്ടുന്ന അവസരം ഭാഗ്യമായി കാണുന്നു’
‘ഒരു സംവിധായകന്റെ വേഷമാണ് ഞാന്‍ ഈ സിനിമയില്‍ ചെയ്യുന്നത്. ഷൂട്ടിങ്ങ് കഴിഞ്ഞു. എന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേയ്ക്ക് ഞാന്‍ മടങ്ങുകയാണ്. മുകേഷ്, ഉര്‍വശി, ധ്യാന്‍ ശ്രീനിവാസന്, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ, ജാഫര്‍ ഇടുക്കി തുടങ്ങി നാല്‍പ്പതിലേറെ ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. വളരെ പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരു സിനിമ കൂടിയാണിണിത്.’ നിഷാദ് കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments