അടുത്ത കാലത്തായി മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയ നടനാണ് അലക്സാണ്ടര്‍ പ്രശാന്ത്. ടെലിവിഷന്‍ അവതാരകനായി കരിയര്‍ ആരംഭിച്ച പ്രശാന്ത് അലക്സാണ്ടര്‍ ക്യാരക്ടര്‍ വേഷങ്ങളിലൂടെയാണ് മലയാള സിനിമയില്‍ ഒരിടം കണ്ടെത്തിയത്. കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന സിനിമയിലൂടെ ആയിരുന്നു പ്രശാന്തിന്റെ സിനിമ അരങ്ങേറ്റം. പിന്നീട് ചെറുതും വലുതുമായ പല വേഷങ്ങളിലും നടന് അഭിനയിച്ചു. ഇടക്കാലത്ത് സ്വന്തമായി എഴുതിയ തിരക്കഥ സിനിമയാക്കാന്‍ പ്രശാന്ത് ശ്രമിച്ചിരുന്നു. കാന്‍ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ പ്രശാന്ത് നടക്കാതെ പോയ സിനിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുന്നു.
‘ഞാന്‍ സ്ക്രിപ്റ്റുമായി ആക്ടേഴ്സിനെ കണ്ടെത്താന്‍ നടക്കുകയായിരുന്നു. അങ്ങനെ ഞാന്‍ രണ്ട് അഭിനേതാക്കളോട് കഥ പറഞ്ഞു. ഇതിനിടയില്‍ രണ്ട് ഓണത്തിന് ഞാന്‍ ചെന്നൈയില്‍ പോയി. അപ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത് ഈ സ്ക്രിപ്റ്റുമായി മൂന്നുവര്‍ഷമായി ഞാന്‍ നടക്കാന്‍ തുടങ്ങിയിട്ടെന്ന്. ആ നടന്മാരുടെ കോമ്പിനേഷനിലുള്ള ഒരു സിനിമ അക്കാലത്ത് ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടു. പിന്നീട് അതില്‍ ഒരാള്‍ക്ക് ഈ സ്ക്രിപ്റ്റുമായി മുന്നോട്ട് പോവാന്‍ പ്രയാസം തോന്നി. അങ്ങനെ ആ നടന് പിന്മാറി.’ പ്രശാന്ത് തുടര്‍ന്നു.
‘ഒരു പോയിന്റ് എത്തിയപ്പോള്‍ ഇനിയും അതുമായി മുന്നോട്ട് പോവുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നി. ഞാന്‍ ആ തിരക്കഥ വേണ്ടെന്ന് വെച്ചു. നല്ല മുടിയുള്ള ആളായിരുന്നു ഞാന്‍. എന്റെ മുടി മുഴുവന്‍ പോയത് ആ സ്ക്രിപ്റ്റുമായി നടന്ന സമയത്താണ്. അതോടെ എന്റെ എനര്‍ജി ഡൗണായി. അപ്പോള്‍ തന്നെ ആക്ഷന്‍ ഹീറോ ബിജുവില്‍ ഞാന്‍ അഭിനയിച്ചു കഴിഞ്ഞിരുന്നു.’
‘നമ്മള് ഒരു അഭിനേതാവിന്റെ അടുത്ത് ചെന്ന് കഥ പറഞ്ഞിട്ട് അവര്‍ക്ക് വര്‍ക്ക് ആയില്ലെങ്കില്‍ പിന്നെ എന്നെങ്കിലും ഒന്നിച്ച് അഭിനയിക്കുമ്പോള്‍ എനിക്കും അവര്‍ക്കും ഒരുപോലെ പ്രയാസമായിരിക്കും. അതുകാരണം പിന്നീട് തിരക്കഥയുമായി നടന്മാരുടെ പുറകെ പോയില്ല. അതുകാരണം അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.’
‘ഇപ്പോള്‍ ഞാന്‍ കഥകളെ കുറിച്ച് അങ്ങനെ ചിന്തിക്കാറില്ല. അഭിനയത്തിന്റെ ഒരു ട്രാക്കില്‍ ആയല്ലോ. ഇനി നല്ല വേഷങ്ങള്‍ക്ക് പിന്നാലെ പോവണം. എന്റെ കൂട്ടുകാര്‍ ഇടയ്ക്ക് പറയും, ഒരിക്കലും സിനിമ ചിന്തിക്കാന്‍ പറ്റാതിരുന്ന കാലത്ത് നീ സിനിമയുടെ പിന്നാലെ നടന്നു. ഇപ്പോള്‍ അത് സാധ്യമാകുന്ന സമയത്ത് ഒന്നും ചെയ്യുന്നില്ല എന്ന്.’ പ്രശാന്ത് അലക്സാണ്ടര്‍ പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം കാണാം:
Recent Comments