‘ടി.എ. റസാക്കിനൊപ്പമാണ് ഞാന്‍ യൂനസിയോയെ ആദ്യം കാണുന്നത്. പിന്നീട് പല കൂടിക്കാഴ്ചകളുമുണ്ടായിട്ടുണ്ട്. നല്ല അടുപ്പവുമുണ്ട്. കുറച്ച് നാളുകള്‍ക്കുമുമ്പ് യൂനസിയോ എന്നെ വിളിച്ചിരുന്നു. അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയില്‍ ഒരു പാട്ട് പാടാമോ എന്നന്വേഷിച്ചു. പാട്ടിനോട് ഇഷ്ടമുള്ളതുകൊണ്ട് ഞാനത് ചെയ്യാമെന്ന് പറഞ്ഞു.’
‘പാട്ട് പാടാന്‍ ചെന്നപ്പോഴാണ് പാട്ടിന്റെ പശ്ചാത്തലത്തെക്കുറിച്ച് യൂനസിയോ പറഞ്ഞത്. ഒരു ജാതി മനുഷ്യന് എന്ന ചിത്രത്തിലെ ഗാനമാണത്. സിനിമയില്‍ ഒരു ഗോത്രവര്‍ഗ്ഗക്കാരനാണ് അത് പാടുന്നത്. വളരെ ഫീല്‍ ചെയ്ത് ആലപിക്കേണ്ട നാടന്‍ പാട്ട്. ഡയലോഗുകള്‍ ഫീല്‍ ചെയ്ത് പറയാറില്ലേ, അതുപോലെ ഫീല്‍ ചെയ്ത് പാടണമെന്ന് യൂനസിയോ പറഞ്ഞു. സിനിമയില്‍ ഫീലോടുകൂടി ഡയലോഗുകള്‍ പറയാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ എന്നെപ്പോലുള്ള പാട്ടുകാര്‍ക്ക് അങ്ങനെ പാടാന്‍ എളുപ്പമല്ലെന്ന് മനസ്സിലായി. പലതവണ പാടി പഠിച്ചു. എന്നിട്ടാണ് പാടിയത്. അത്ര വൈകാരികമായൊരു ഗാനമായതുകൊണ്ടാകാം പാടി തീരുമ്പോള്‍ കണ്ണ് നിറഞ്ഞുപോയി.’ സിദ്ധിക്ക് പറഞ്ഞു.
കെ. ഷെമീര്‍ സംവിധാനം ചെയ്യുന്ന ഒരു ജാതി മനുഷ്യന് എന്ന സിനിമയിലെ ഗാനം എഴുതിയിരിക്കുന്നത് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ്.
‘ചോര്ന്നൊലിക്കണ ആകാശത്തിന് കീഴെയുള്ളോരെ
ചേരിയിലെ കൂരയിലും മഴ നനയണോരെ…’ എന്ന് തുടങ്ങുന്നതാണ് ആ വരികള്‍.
സിനിമയില്‍ സിദ്ധിക്ക് പാടുന്ന മൂന്നാമത്തെ ഗാനമാണ്. തിരുത്തല്‍വാദി എന്ന ചിത്രത്തില്‍ ചിത്രയോടൊപ്പം പാടിയ ‘മഞ്ചാടി ചോപ്പു മിനുങ്ങും…’ എന്ന് തുടങ്ങുന്നതാണ് ആദ്യഗാനം. പിന്നീട് അസുരവംശത്തിലും സിദ്ധിക്ക് പാടിയിട്ടുണ്ട്.
ജെയിംസ് ഏലിയ, ശിവജി ഗുരുവായൂര്‍, ബൈജു എഴുപുന്ന, നിയാസ് ബക്കര്‍, വിനോദ് കെടാമംഗലം, ലിഷോയി, അരിസ്റ്റോ സുരേഷ് എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് ഒരു ജാതി മനുഷ്യര്‍. ചിത്രത്തിലെ ആദ്യഗാനമാണ് കഴിഞ്ഞ ദിവസം ദിലീപ് റിലീസ് ചെയ്തത്.
Recent Comments