ഞാന്‍ ആദ്യം ഒരു സിനിമ ഡയറക്ട് ചെയ്യാന്‍വേണ്ടി കഥ ചെന്ന് പറയുന്നത് ദുര്‍ഖറിന്റെ അടുത്താണ്. അന്ന് ദുല്‍ഖല്‍ സിനിമയില്‍ വന്നിട്ടില്ല. ഞാന്‍ പടം ഡയറക്ട് ചെയ്തിട്ടുമില്ല. ഒരു സ്ക്രിപ്റ്റ് ഞാന്‍ ദുല്‍ഖറിനോട് പറയുന്നു. ഫസ്റ്റ് ഹാഫ് ദുര്‍ഖറിന് ഇഷ്ടമായി. സെക്കന്റ് ഹാഫ് റീവര്‍ക്ക് ചെയ്യാനും ആവശ്യപ്പെട്ടു. ഇതിനിടെ ആ സ്ക്രിപ്റ്റ് ഞാന്‍ അച്ഛന് വായിക്കാന്‍ കൊടുത്തു. അച്ഛനത് ഇഷ്ടമായില്ല. എടുത്ത് ദൂരെ കളയാന്‍ പറഞ്ഞു. അന്ന് ആ പടം ദുല്‍ഖര്‍ നിര്‍മ്മിച്ചിരുന്നെങ്കില്‍ കടക്കാരനായി പോകുമായിരുന്നു. അതിനുശേഷം ഞാന്‍ എഴുതിയ തിരക്കഥയാണ് മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബിന്റേത്.
അതിനുശേഷവും ദുര്‍ഖറുമായി പല ചര്‍ച്ചകളും നടന്നിരുന്നു. ഒരു പടം ആള്‍മോസ്റ്റ് പ്ലാന്‍ ചെയ്തിട്ട് നടക്കാതെ പോവുകയായിരുന്നു. ഭാവിയില്‍ ഏതായാലും ഒരു ദുല്‍ഖര്‍ സിനിമ ഉണ്ടാകും. അതിനുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ട്.
കാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ ആദ്യനായകന് ദുര്ഖര്സല്മാനായിരുന്നു എന്ന വെളിപ്പെടുത്തല്‍ വിനീത് നടത്തിയത്.
വിനീതുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം:
Recent Comments